Home കേരളം വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

by ടാർസ്യുസ്

കേരളം : കേരളത്തിലെസ്വർണവിപണിയിൽ വൻ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതിനിടയിലാണ് ഇന്ന് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് പവൻ വിലയിൽ വലിയ കുറവുണ്ടായത്.കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 112,920 രൂപയാണ് വില.ഗ്രാമിന് 14,115 രൂപയുമായി കുറഞ്ഞു.ഇന്നലെ പവൻ വില 116,920 രൂപയും ഗ്രാമിന് 14,615 രൂപയുമായിരുന്നു. അതായത് ഒറ്റ ദിവസം കൊണ്ട് പവൻ വിലയിൽ 4,000 രൂപയുടെയും ഗ്രാം വിലയിൽ 460 രൂപയുടെയും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ രാവിലെ ഉയർന്ന നിരക്കിലായിരുന്ന സ്വർണം ഉച്ചയ്ക്ക് ശേഷമാണ് താഴേക്ക് വരാൻ തുടങ്ങിയത്.18 കാരറ്റ് സ്വർണവിലയിലും സമാനമായ മാറ്റം പ്രകടമാണ്. ഇന്ന് ഒരു പവൻ 18 ഗ്രാമിന് 11,700 രൂപയുമാണ് നിരക്ക്. കാരറ്റ് സ്വർണത്തിന് 93,600 രൂപയും ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇത് പവന് 95,664 രൂപയും ഗ്രാമിന് 11,958 രൂപയുമായിരുന്നു. ജനുവരി അവസാന വാരം മുതൽ ഫെബ്രുവരി ആദ്യ വാരം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണവില ഒരു പ്രത്യേക ദിശയില്ലാതെ ചാഞ്ചാടി നിൽക്കുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group