Home കേരളം സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ സ്വർണ വില

സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ സ്വർണ വില

by ടാർസ്യുസ്

കേരളത്തിൽസ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,22,520 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

റെക്കോർഡുകൾ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വർണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group