കേരളം : കേരളത്തിൽസ്വർണവില കുത്തനെ ഉയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. 1,14,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വർധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയുമായി ഒരു പവൻ സ്വർണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.