കേരളം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. 1100 രൂപയില്‍ അധികം പവന്മേല് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം.തിങ്കളാഴ്ച രാവിലെ വില കൂടുകയും വൈകീട്ട് വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വില മുന്നേറ്റമാണ് കാണുന്നത്. ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.ആഗോള വിപണിയില്‍ സ്വര്‍ണവില കാര്യമായി വര്‍ധിച്ചിട്ടില്ല. 5176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും ഏകദേശം ഇതേ വിലയിലായിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം പ്രകടമായി. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ട് 97.85 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 91ന് അടുത്തെത്തി നില്ക്കുന്നു.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14830 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു പവന് 1120 രൂപ കൂടി 118640 രൂപയായി. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞു. 285 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. പത്ത് ഗ്രാമിന് 2850 രൂപ നല്‍കണം. സ്വര്‍ണം കയറുകയും വെള്ളി ഇടിയുകയും ചെയ്യുന്നു എന്നതാണ് എടുത്തു പറയേണ്ടത്.18, 14, 9 കാരറ്റ് സ്വര്‍ണത്തിന്റെ വിലകേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 12185 രൂപയായി. എട്ട് ഗ്രാമിന് 97480 രൂപയും. 14 കാരറ്റ് ഗ്രാമിന് 9485 രൂപയും എട്ട് ഗ്രാമിന് 75880 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 6115 രൂപയും എട്ട് ഗ്രാമിന് 48920 രൂപയുമാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഈ കാരറ്റുകള്‍ തിരഞ്ഞെടുക്കാം. താരതമ്യേന കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടും.22ന് താഴെയുള്ള കാരറ്റുകളില്‍ ആഭരണം മാത്രമാണ് ലഭിക്കുക. കോയിനുകളും ബാറുകളും കിട്ടില്ല. ഈ കാരറ്റുകളില്‍ സ്വര്‍ണത്തിന്റെ അംശം കുറവായതുകൊണ്ടാണ് വിലയില്‍ ഇളവ്. അതേസമയം, മറ്റു ലോഹങ്ങളുടെ അംശം കൂടിയിരിക്കും. അതുകൊണ്ടുതന്നെ മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. നിറം മങ്ങിയാല്‍ സാധ്യമായ ബദല്‍മാര്‍ഗങ്ങള്‍ പ്രയോഗിക്കേണ്ടി വരും.ഇന്ന് 22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചുരുങ്ങിയത് ചെലവ് വരും. പഴയ സ്വര്‍ണം വില്ക്കുമ്പോള് 1.18 ലക്ഷം രൂപ കിട്ടിയേക്കും. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ കോയിന്, ബാര്‍ എന്നിവ വാങ്ങുന്നതാണ് ഉചിതം. ആഭരണം വാങ്ങുമ്പോള്‍ ഭീമമായ അധിക തുക ചെലവ് വരും. മാത്രമല്ല, ഇവ വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം നേരിടുകയും ചെയ്യും.