കേരളം:സ്വർണവിലയിൽ ഇന്നും ഇടിവ്. 880 രൂപ പവന് കുറഞ്ഞതോടെ ഇന്നത്തെ ഒരു പവൻ്റെ വില 1,16,160 രൂപയാണ്. ഗ്രാമിന് 110 രൂപ ഇടിഞ്ഞതോടെ 14,520 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.ഫെബ്രുവരി 11-ന് രാവിലെ പവന് 1,16,240 രൂപയായിരുന്നു വിലയെങ്കിലും വൈകുന്നേരമായപ്പോഴേക്കും ഇത് 1,17,040 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,840 രൂപയും, പവന് 1,26,720 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,880 രൂപയും പവന് 95,040 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിൽ നേരിയ ഇടിവുണ്ടായത് വിവാഹ സീസണിൽ സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.