Home കേരളം സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

by ടാർസ്യുസ്

കേരളം: കേരളത്തിൽസ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്നലെ പവന് 1,07,040 രൂപ വിലയുണ്ടായിരുന്ന സ്വർണ്ണത്തിന്റെ ഇന്നത്തെ വില പവന് 1,02,680 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇന്നലെ 13,380 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 545 രൂപ കുറഞ്ഞ് 12,835 രൂപയിലെത്തി.മാർച്ച് 19 മുതൽ സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചു പോരുന്നത്. മാർച്ച് 19 മുതൽ ഇന്നുവരേയ്ക്കും 12,760 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. മാർച്ച് 18ന് വൈകുന്നേരം 1,15,440 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group