കേരളം: കേരളത്തിൽ സ്വർണവില പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി. ഇന്നലെ രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. ബുധനാഴ്ച 1,13,080 രൂപയും ഇന്നലെ 1,15,320 രൂപയുമായിരുന്നു പവൻ വില.യുഎസ്-ഇറാൻ സംഘർഷ സാഹചര്യത്തിൽ ആഗോള വിപണിയിൽ വില വർധിച്ച സാഹചര്യത്തിലാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധനവുണ്ടായത്. എന്നാൽ, നേരിയ ലാഭമെടുപ്പാണ് ഇന്ന് വിലകുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.