ലോകം മുഴുവന്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു പിന്നാലെയാണ്. സര്‍വമേഖലകളും എ.ഐ കീഴടക്കിക്കഴിഞ്ഞു.ഇപ്പോഴിതാ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സ്ഥാപകനായ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനാണ് താന്‍ ഗൂഗിളില്‍ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റണ്‍ പറയുന്നു.ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ താന്‍ ചെയ്ത ജോലിയില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗൂഗിളില്‍ നിന്നും താന്‍ രാജി വെച്ചുവെന്നും അതിനാല്‍ തന്നെ എ.ഐയുടെ അപകടത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഗൂഗിളിനെ വിമര്‍ശിക്കാനാണ് ഞാന്‍ ഗൂഗിളില്‍ നിന്നും രാജിവെച്ചതെന്നാണ് ന്യൂര്‍യോര്‍ക്ക് ടൈംസിലെ കേഡ് മെറ്റ്സ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്റെ പ്രസ്താവ ഗൂഗിളിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടത്തെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഗൂഗിള്‍ വിട്ടത്. ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചത്.
അദ്ദേഹം ട്വീറ്റ് ചെയ്തു.എ.ഐ’ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങള്‍ എന്തായിരിക്കുമെന്ന് ഞാന്‍ കരുതുന്നതിനെക്കുറിച്ച് ഇപ്പോള്‍ എനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയും. അവയില്‍ ചിലത് വളരെ ഭയാനകമാണ്. ഇപ്പോള്‍, എനിക്ക് പറയാന്‍ കഴിയുന്നിടത്തോളം, അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവരല്ല. നമ്മളെക്കാളും.. പക്ഷേ, അവര്‍ ഉടന്‍ അങ്ങനെ ആയേക്കുമെന്ന് ഞാന്‍ കരുതുന്നു. തിങ്കളാഴ്ച ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഗൂഗിളിനായി ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.
ഈ മേഖലയിലെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളില്‍ ഒരാളാണ് അദ്ദേഹം. 2012 ല്‍ ടൊറന്റോയില്‍ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് എ.ഐ രംഗത്തെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മുന്നേറ്റമുണ്ടായത്.ഫോട്ടോകള്‍ വിശകലനം ചെയ്യാനും നായ്ക്കള്‍, കാറുകള്‍ എന്നിവ പോലുള്ള പൊതുവായ സംഗതികളെ തിരിച്ചറിയാനും കഴിയുന്ന ഒരു അല്‍ഗോരിതം വിജയകരമായി സൃഷ്ടിക്കാന്‍ മൂവര്‍ക്കും കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അദ്ദേഹത്തോടൊപ്പം പദ്ധതിയില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോള്‍ ഓപ്പണ്‍ ഐ.യുടെ ചീഫ് സയന്റിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്.
ന്യൂറല്‍ നെറ്റ്വര്ക്കുകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ രൂപപ്പെടുത്തി. ചാറ്റ്ജിപിടി പോലുള്ള ഇന്നത്തെ പല സാങ്കേതികവിദ്യകള്‍ക്കും ശക്തി പകര്‍ന്നത് ഇതായിരുന്നു. നിലവില്‍ ആശങ്കകളില്ലെങ്കിലും മനുഷ്യന്റെ തലച്ചേറിനെ വെല്ലുന്ന തരത്തില്‍ വിവരങ്ങളുടെ നിലവാരത്തെ ചാറ്റ്ബോട്ടുകള്‍ക്ക് ഉടന്‍ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.