പനജി: ആശങ്കകള്‍ക്കിടെ ഗോവയില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ നിന്നെത്തിയ എട്ടുവയസ്സുകാരനിലാണ് വൈറസ് കണ്ടെത്തിയത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് ഗോവയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഡിസംബര്‍ 17നാണ് കുട്ടി ഗോവയില്‍ എത്തിയത്. പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഒമിക്രോണ്‍ വകഭേദം കണ്ടെത്തുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.