ബംഗളൂരു: മൈസൂരുവില്‍നിന്ന് വാസ്കോയിലേക്കുള്ള സ്പെഷല്‍ ട്രെയിൻ ബംഗളൂരു, ഹുബ്ബള്ളി വഴി സര്‍വിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ചാണ് ഗോവ സ്പെഷല്‍ ട്രെയിൻ അനുവദിച്ചത്. മൈസൂരു-വാസ്കോ ഡ ഗാമ എക്സ്പ്രസ് (06231) ഡിസംബര്‍ 29ന് മൈസൂരുവില്‍നിന്ന് രാത്രി 7.10ന് പുറപ്പെട്ട് വാസ്കോയില്‍ പിറ്റേന്ന് ഉച്ചക്ക് 1.50ന് എത്തിച്ചേരും. വാസ്കോ ഡ ഗാമ-മൈസൂരു എക്സ്പ്രസ് (06232) ഡിസംബര്‍ 25, ജനുവരി ഒന്ന് തീയതികളില്‍ വാസ്കോയില്നിന്ന് ഉച്ചക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് മൈസൂരുവിലെത്തും. മണ്ഡ്യ, രാമനഗര, കെ.എസ്.ആര് ബംഗളൂരു, യശ്വന്ത്പുര്‍, തുമകുരു വഴിയാണ് സര്‍വിസ്. ഈ ട്രെയിനില്‍ എ.സി കോച്ചുകളില്‍ പുതപ്പും വിരികളും നല്‍കില്ലെന്ന് റെയില്‍വേ അറിയിച്ചു.
യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നു; അണ്‍റിസേര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ
യാത്രക്കാര്‍ക്കായി അണ്‍റിസേര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. എറണാകുളം ജംഗ്ഷന് – ഹാത്തിയ സെക്ടറില്‍ അണ്റിസര്വ്ഡ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ട്രെയിന്‍ നമ്ബര്‍ 06131 എറണാകുളം ജംഗ്ഷന് – ഹാത്തിയ അണ്റിസര്വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്നും രാത്രി 11 മണിക്ക് ഡിസംബര്‍ 22, 29, ജനുവരി 5 തീയതികളില്‍ പുറപ്പെടും.ഡിസംബര്‍ 24, 31, ജനുവരി 7 തീയതികളില്‍ വൈകിട്ട് 4.45ന് ഹാത്തിയിലെത്തും. ട്രെയിന്‍ നമ്ബര്‍ 06132 ഹാത്തിയ – എറണാകുളം ജംഗ്ഷന് അണ്റിസര്വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് ഡിസംബര്‍ 26, ജനുവരി 2, 9 തീയതികളില്‍ ഹാത്തിയയില്‍ നിന്നും രാവിലെ 11.30ക്ക് പുറപ്പെടും.
ഡിസംബര്‍ 28, ജനുവരി 4, 11 തീയതികളില്‍ രാവിലെ 6.30ന് എറണാകുളം ജംഗ്ഷനിലെത്തും. ട്രെയിന്‍ നമ്ബര്‍ 06131(എറണാകുളം ജംഗ്ഷന് – ഹാത്തിയ അണ്റിസര്വ്ഡ് വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍) ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1.57ന് പാലക്കാട് ജംഗ്ഷനിലെത്തും 2.02ന് പുറപ്പെടും.ട്രെയിന്‍ നമ്ബര്‍ 06132 (ഹാത്തിയ – എറണാകുളം ജംഗ്ഷന് അണ്റിസര്വ്ഡ് വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍) പാലക്കാട് ജംഗ്ഷനില്‍ രാവിലെ 3.20ന് എത്തുകയും 3.25ന് പുറപ്പെടുകയും ചെയ്യും.