ബെംഗളൂരു: ബുധനാഴ്ച നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലടക്കം അവധി നല്കി ഗോവ സര്‍ക്കാര്‍.പെയ്ഡ് ഹോളിഡേയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. അയല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവധി നല്‍കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.അതെസമയം സര്‍ക്കാറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് ഗോവയില്‍ അവധി നല്കുന്നതെന്നുമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ചോദിച്ചത്.
ഗോവയിലെ തെരഞ്ഞെടുപ്പ് ദിവസം കര്‍ണാടകയില്‍ അവധി നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിര്‍ത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാല്‍ നിയമപരമായി നീങ്ങാനാണ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം.അതെസമയം നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ തുടരുകയാണ് ബിജെപിയും കോണ്‍ഗ്രസും. ഹുബ്ബള്ളിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാന് ക്ഷേത്രത്തിലെത്തി ബിജെപി പ്രവര്‍ത്തകരോടൊപ്പം ഹനുമാന് ചാലീസ ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തി.
കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറാകട്ടെ, ബെംഗളൂരു കെ ആര് മാര്‍ക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തി.
മക്കളും വേണ്ട കുടുംബവും വേണ്ട: തൊടുപുഴയില്‍ മുപ്പതുകാരനൊപ്പം ഇരുപത്തെട്ടുകാരി ഒളിച്ചോടി: പിന്നാലെ എട്ടിന്റെ പണി
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയും യുവാവും അറസ്റ്റില്‍. മുപ്പതുകാരനായ യുവാവും, തങ്കമണി സ്വദേശിയുമായ ഇരുപത്തിയെട്ടുകാരിയുമാണ് അറസ്റ്റിലായത്.യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.
കുഞ്ഞിനെ പരിരക്ഷിക്കാത്തതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതിനാണ് യുവാവിനെതിരെയുള്ള കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.