Home Featured ‘ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും’; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

‘ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും’; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

by കൊസ്‌തേപ്പ്

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ഇപ്പോള്‍ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് കുതിച്ചതോടെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇവാന നോള്‍.

തന്‍റെ രാജ്യം ലോകകപ്പ് കിരീടം ഉയര്‍ത്തിയാല്‍ നഗ്നയായി ആഘോഷം നടത്തുമെന്നാണ് മോഡല്‍ പറഞ്ഞിരിക്കുന്നത്. ഇവാനയുടെ വസ്ത്രധാരണം ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു. ഖത്തറിന്റെ സംസ്കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്.

ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്. 2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. ഇപ്പോള്‍ തന്‍റെ രാജ്യം വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ആഘോഷമാക്കാന്‍ തന്നെയാണ് ഇവാനയുടെ തീരുമാനം.

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ട്രോളുമായി ഇവാന എത്തിയിരുന്നു. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീല്‍ ടീമിന് പീജിയണ്‍ ഡാന്‍സ് കളിക്കാമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം, സെമി ഫൈനലില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ക്രൊയേഷ്യയുടെ എതിരാളി. കഴിഞ്ഞ തവണ റഷ്യയില്‍ ഫൈനല്‍ വരെ കുതിച്ചെത്താന്‍ ക്രൊയേഷ്യക്ക് സാധിച്ചിരുന്നു. എന്നാല്‍, ഫ്രാന്‍സിന്‍റെ വമ്പന്‍ താരനിരയ്ക്ക് മുന്നില്‍ തോറ്റ് മടങ്ങനായിരുന്നു വിധി.  

 എല്‍പിജി സിലിണ്ടര്‍ അപകടമുണ്ടായാല്‍ 40 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് ലഭിക്കും; അറിയാമോ ഇക്കാര്യങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് മിക്ക വീടുകളിലും പാചകത്തിന് എല്‍പിജി സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട്.അതിന്റെ ഉപയോഗത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്. അതേസമയം, അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഗ്യാസ് സിലിണ്ടര്‍ അപകടത്തിന് ഇരയായാല്‍, അത്തരമൊരു സമയത്ത് എന്താണ് ചെയ്യേണ്ടത്? അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എങ്ങനെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കും? എണ്ണക്കമ്ബനിയില്‍ നിന്ന് നിങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ കഴിയുമോ? തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

എല്‍പിജി കണക്ഷന്‍ എടുക്കുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒപ്പം ലഭിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ. ഇത് എല്‍പിജി ഇന്‍ഷുറന്‍സ് കവര്‍ പോളിസി എന്നാണ് അറിയപ്പെടുന്നത്. എല്‍പിജി കണക്ഷന്‍ എടുക്കുമ്ബോള്‍, പെട്രോളിയം കമ്ബനികള്‍ ഉപഭോക്താവിന് വ്യക്തിഗത അപകട പരിരക്ഷ നല്‍കുന്നു. എല്‍പിജി സിലിണ്ടറില്‍ നിന്ന് വാതക ചോര്‍ച്ചയോ സ്‌ഫോടനമോ ഉണ്ടായാല്‍ സാമ്ബത്തിക സഹായം നല്‍കും. ഈ ഇന്‍ഷുറന്‍സിനായി പെട്രോളിയം കമ്ബനികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്ബനികളുമായി പങ്കാളിത്തമുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷ

എല്‍പിജി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ 50 ലക്ഷം രൂപ വരെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ മൂലമുള്ള ഏത് അപകടത്തിലും ജീവനും സ്വത്തും നഷ്ടപ്പെടുന്നു. ഗ്യാസ് കണക്ഷനോടൊപ്പം 40 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. ഇതില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചാല്‍ 50 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. ഈ അപകടത്തില്‍ ഉപഭോക്താവിന്റെ വസ്തുവകകള്‍ക്കും വീടിനും കേടുപാടുകള്‍ സംഭവിച്ചാല്‍, ഓരോ അപകടത്തിനും രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കും. സിലിണ്ടറിന്റെ പേരിലുള്ള ആള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കൂ എന്ന വ്യവസ്ഥയുണ്ട്. ഇതില്‍ നോമിനി ആക്കാന്‍ വ്യവസ്ഥയില്ല.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഗ്യാസ് സിലിണ്ടര്‍ വാങ്ങുമ്ബോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചാലും ഇല്ലെങ്കിലും, ഗ്യാസ് സിലിണ്ടറിലെ കാലഹരണ തീയതി പരിശോധിക്കുക. ഇന്‍ഷുറന്‍സ് ലഭിക്കുന്നത് സിലിണ്ടറിന്റെ കാലഹരണ തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സിലിണ്ടര്‍ പൈപ്പ്, ഗ്യാസ് സ്റ്റൗ, റെഗുലേറ്റര്‍ എന്നിവ ഐഎസ്‌ഐ മാര്‍ക്കിലുള്ള ആളുകള്‍ക്ക് മാത്രമേ ക്ലെയിമിന്റെ പ്രയോജനം ലഭ്യമാകൂ.

എങ്ങനെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം

എല്‍പിജി ഇന്‍ഷുറന്‍സ് സ്‌കീം വഴി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന പരിക്കുകള്‍ അല്ലെങ്കില്‍ അപകട മരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എല്‍പിജി മൂലം എന്തെങ്കിലും അപകടം നേരിടുന്ന ഉപഭോക്താക്കള്‍ക്ക് 40 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ക്ലെയിം ചെയ്യാം. എല്‍പിജി സിലിണ്ടറുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് MyLPG(dot)in സന്ദര്‍ശിക്കുക. https://www(dot)mylpg(dot)in/docs/Public_Liability_Insurance_policies_for_accidents_involvin_LPG(dot)pdf) സന്ദര്‍ശിച്ച്‌ പൂര്‍ണമായ വിവരങ്ങള്‍ നേടാനാവും.

എപ്പോള്‍ ക്ലെയിം ചെയ്യണം

അപകടം നടന്ന് 30 ദിവസത്തിനകം നിങ്ങളുടെ ഡിസ്ട്രിബ്യൂട്ടറിലും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും അപകടം റിപ്പോര്‍ട്ട് ചെയ്യണം. ഉപഭോക്താവ് എഫ്‌ഐആറിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതുണ്ട്. മെഡിക്കല്‍ രസീത്, ആശുപത്രി ബില്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണപ്പെട്ടാല്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് സഹിതം ക്ലെയിമിനായി ഹാജരാക്കണം. ഇന്‍ഷുറന്‍സ് കമ്ബനിയെ നേരിട്ട് ക്ലെയിമിനായി ഉപഭോക്താവ് സമീപിക്കുകയോ അപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങളുടെ ക്ലെയിം ഫയല്‍ ചെയ്യുന്നതും നഷ്ടപരിഹാരം നല്‍കുന്നതും എണ്ണ കമ്ബനിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group