Home Featured ജിമെയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത് മണിക്കൂറുകള്‍; സംഭവിച്ചത്.!

ജിമെയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത് മണിക്കൂറുകള്‍; സംഭവിച്ചത്.!

by കൊസ്‌തേപ്പ്

ദില്ലി: ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് ജിമെയില്‍ സേവനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്.  പലര്‍ക്കും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിക്ക് ശേഷമാണ് ജിമെയിലിന് വ്യാപകമായി പ്രശ്നം നേരിട്ടത്. ഇത് രാത്രി പത്തുമണിവരെ തുടര്‍ന്നുവെന്നാണ് Downdetector.com റിപ്പോർട്ട് ചെയ്യുന്നത്. 

ഗൂഗിള്‍ ഡാഷ്‌ബോർഡ് വിവരങ്ങല്‍ അനുസരിച്ച് ജിമെയില്‍ സേവനത്തിൽ പ്രശ്‌നമുണ്ടെന്ന് ഗൂഗിള്‍ സമ്മതിക്കുന്നു. “ഉപയോക്താക്കൾക്ക് ഇമെയിൽ ഡെലിവറി ആകുന്നത് താമസിക്കുന്നുണ്ട്. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം ഇപ്പോഴും പ്രശ്നം പരിശോധിക്കുന്നു. 2022-12-10 08:30 യുഎസ്/പസഫിക് ശനിയാഴ്ചയോടെ നിലവിലെ വിശദാംശങ്ങളുള്ള ഒരു അപ്‌ഡേറ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കും.” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. സ

ഇന്ത്യയിലെ ഉപയോക്താക്കൾ ഇമെയിലുകള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നും.  ജിമെയില്‍ ആപ്പ് തുറക്കാന്‍ സാധിച്ചില്ല എന്നുമുള്ള പരാതിയാണ് പൊതുവില്‍ ഉന്നയിച്ചത്. ജിമെയിലിന്‍റെ ബിസിനസ്സ് സേവനങ്ങളെയും പ്രശ്നം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഗോളതലത്തിൽ 1.5 ബില്യണിലധികം ഉപയോക്താക്കളുള്ള ജിമെയില്‍ 2022-ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നാണ്.

ഈ അപ്രതീക്ഷിത തടസ്സം ആപ്പിനെയും ഡെസ്‌ക്‌ടോപ്പ് സേവനങ്ങളെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കൾ അത്യാവശ്യ ഇമെയിലുകൾ അയയ്‌ക്കാൻ പാടുപെടുന്നതിനാൽ, #GmailDown എന്ന ഹാഷ്‌ടാഗ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും ട്രെൻഡായി.  തകരാർ സംബന്ധിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. മുമ്പ്, മെറ്റയുടെ വാട്ട്‌സ്ആപ്പ് ഒക്ടോബറിൽ പ്രവർത്തനരഹിതമായിരുന്നു.

കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും

കൊച്ചി: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി ഉടന്‍ യാഥാര്‍ത്ഥ്യമാകും . ഇടനാഴി നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ ഏറ്റെടുപ്പ് ഫെബ്രുവരി അവസാന വാരത്തോടുകൂടി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏകദേശം 90 ശതമാനം സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടികളാണ് ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കുക. കൂടാതെ, ഏറ്റവും ഒടുവിലായി ഏറ്റെടുക്കാന്‍ തീരുമാനിച്ച പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 375 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുപ്പ് മെയ് മാസത്തോടെയാണ് പൂര്‍ത്തിയാക്കുക. പദ്ധതിക്കായി ആകെ 2,202 ഏക്കര്‍ സ്ഥലമാണ് ആവശ്യമായിട്ടുള്ളത്.

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ, മെയ് മാസത്തില്‍ തന്നെ വ്യവസായ ഇടനാഴിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാണ് ആദ്യ ഘട്ട നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. അതിനാല്‍, ഓരോ ഘട്ടത്തിലും ഇടനാഴിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിതല യോഗം വൈകാതെ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group