എപ്പോഴും ടോയ്ക്കെറ്റിൽ പോകേണ്ടി വരുന്നതിനെ തുടർന്ന് അസ്വസ്ഥതകളുമായെത്തിയ യുവതിയുടെ മൂത്രാശയത്തിൽ ഗ്ലാസ് ടംബ്ലർ കണ്ടെത്തി ഡോക്ടർമാർ, യൂറിനറി ഇൻഫെക്ഷനാണെന്ന ധാരണയിൽ ആശുപത്രിയിലെത്തിയ നാല്പത്തിയഞ്ച്കാരിയിൽ സ്കാനിംഗിലൂടെയാണ് ഗ്ലാസ് ടംബ്ലർ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.
തുടരെ തുടരെ മൂത്രമൊഴിക്കേണ്ട വരിക, അറിയാതെ മൂത്രം പോകുക എന്നിവ പതിവായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്. ഇത്രയും നാൾ യൂറിനറി ഇൻഫെക്ഷൻ ബാധിച്ചെന്ന ധാരണയിൽ ഇവർ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. ഒടുവിൽ മൂത്ര സഞ്ചി പരിശോധിച്ചപ്പോഴാണ് എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഒരു ഗ്ലാസ്സിൽ പൊതിഞ്ഞ വലിയ കല്ല് പോലൊരു വസ്തുവാണ് മൂത്രാശയത്തിലെന്ന് സ്കാനിംഗിൽ തെളിഞ്ഞു. ഇതിന് എട്ട് സെന്റിമീറ്റർ വീതിയുണ്ടെന്നും കണ്ടെത്തി.
പിന്നീടാണ് താൻ ഗ്ലാസ് സെക്സ് ടോയ് ആയി നാല് വർഷം മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നത്. വജൈനയിൽ ഉപയോഗിക്കേണ്ടതിന് പകരം മൂത്രനാളിയിൽ ഉപയോഗിച്ചതോടെ ഇത് മൂത്രസഞ്ചിയിൽ കുടുങ്ങുകയായിരുന്നു. നാല് വർഷമായി മൂത്രസഞ്ചിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഗ്ലാസ്.
ഗ്ലാസ് കണ്ടെത്തിയതോടെ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ടൂണീഷ്യൻ സിറ്റിയായ ഫാക്സിന്റെ ഡോക്ടർമാര്‍ സിസ്റ്റോലിത്തോട്ടമി എന്ന തുറന്ന ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്. ഇത്തരം സംഭവങ്ങൾ അപൂർമായി സംഭവിക്കാറുണ്ടെന്നും എന്നാൽ പുറത്തുപറയാനുള്ള മടി കാരണം ആളുകൾ ചികിത്സ തേടാറില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇങ്ങനെ ചികിത്സ വൈകി മൂത്രാശയവുമായിബന്ധപ്പെട്ട അസ്വസ്ഥതകൾ കലശലാവുമ്പോഴാണ് പലരും ഡോക്ടർമാരെ സമീപിക്കുന്നത്.