
2024ലെ ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മദ്യം അമ്പത് രൂപയ്ക്ക് നല്‍കാമെന്ന് ബി.ജെ.പി അധ്യക്ഷന്റെ വാഗ്ദാനം. പൊതുയോഗത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍ സോമു വീരാജു നിരവധി വാഗ്ദാനങ്ങളോടൊപ്പം മദ്യം അമ്പത് രൂപയ്ക്ക് ഉറപ്പാക്കുമെന്നും പറഞ്ഞത്.ഒരുകോടി ആളുകള്‍ സംസ്ഥാനത്ത് മദ്യം കുടിക്കുമ്പോള്‍ ഞങ്ങള്‍ 75 രൂപയ്ക്ക് മദ്യം തരും. റവന്യു അതിലും ഉയര്‍ന്നാല്‍ അമ്പത് രൂപയ്ക്ക് തരുമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.
തെലങ്കാന മുഖ്യമന്ത്രിക്കെതിരെയും ബി.ജെ.പി നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തെലങ്കാനയിലെ കമ്മ്യൂണിസ്റ്റുകാര്‍ കുരയ്ക്കുന്ന പട്ടിയാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് കമ്മ്യൂണിസ്റ്റുകാരാണ് ഈ രാജ്യം നശിപ്പിച്ചതെന്നും പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.