Home Featured കർണാടക : ഫ്രിഡ്ജിൽ കുടുങ്ങി 2 കുട്ടികൾ മരിച്ചു

കർണാടക : ഫ്രിഡ്ജിൽ കുടുങ്ങി 2 കുട്ടികൾ മരിച്ചു

ബെംഗളൂരു: ഒളിച്ച് കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ കയറിയിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മൈസൂരുവിലെ മസാജ് സ്വദേശികളായ ഭാഗ്യ, കാവ്യ എന്നിവരാണ് മരിച്ചത്. 9 ഉം 5 ഉം വയസുള്ള കുട്ടികളാണ്.കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെയായിരുന്നു സംഭവം.

വീടിന് പിന്നിൽ ഉപയോഗിക്കാതെ ഇട്ടിരുന്ന ഐസ്ക്രീം പെട്ടിയിലാണ് ഇരുവരും കയറി ഒളിച്ചത്. എന്നാൽ പെട്ടിക്കുള്ളിൽ കയറിയതോടെ ഇത് പുറത്തിറങ്ങാനാകാത്ത വിധം ലോക്ക് ആയി.ഇതോടെ ശ്വാസം കിട്ടാതെ കുട്ടികൾ മരിക്കുകയായിരുന്നു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളെ കാണാതായതോടെ തിരഞ്ഞിറങ്ങിയ മാതാപിതാക്കളാണ് കുട്ടികളെ ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group