Home Featured മൈസൂരു; പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 10-ാം ക്ലാസുകാരി കാമുകനൊപ്പം ഒളിച്ചോടി; തന്നെ പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍ പോകുകയാണെന്നറിഞ്ഞ വിദ്യാര്‍ഥിനി രക്ഷയ്ക്കായി പൊലീസിന്റെ സഹായം തേടി

മൈസൂരു; പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 10-ാം ക്ലാസുകാരി കാമുകനൊപ്പം ഒളിച്ചോടി; തന്നെ പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍ പോകുകയാണെന്നറിഞ്ഞ വിദ്യാര്‍ഥിനി രക്ഷയ്ക്കായി പൊലീസിന്റെ സഹായം തേടി

പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 10-ാം ക്ലാസുകാരി കാമുകനൊപ്പം ഒളിച്ചോടി.തന്നെ പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍ പോകുകയാണെന്നറിഞ്ഞ വിദ്യാര്‍ഥിനി രക്ഷയ്ക്കായി പൊലീസിന്റെ സഹായം തേടി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

മൈസൂരിലെ പത്താം ക്ലാസുകാരിയാണ് സോഷ്യല്‍ സയന്‍സ് പരീക്ഷ ഒഴിവാക്കാന്‍ കാമുകനൊപ്പം ബെന്‍ഗ്ലൂറിലേക്ക്ഒളിച്ചോടിയത്.യാത്രയ്ക്കിടെയാണ് തന്നെ പെണ്‍വാണിഭ സംഘത്തിലേക്ക് തള്ളിവിടാന്‍ കാമുകന്‍ ഗൂഢാലോചന നടത്തിയതായുള്ള സംശയം പെണ്‍കുട്ടിയില്‍ കടന്നുകൂടിയത്.

തുടര്‍ന്ന് റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പൊലീസിന്റെ സഹായം തേടുകയും ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്ബ് ഇരുവരെയും കെഎസ്‌ആര്‍ ബെന്‍ഗ്ലൂറു റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു.

സംഭവത്തെ കുറിച്ച്‌ റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്:17 വയസ്സുള്ള ആണ്‍കുട്ടി പെണ്‍കുട്ടി പഠിക്കുന്ന അതേ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടി തന്റെ പരീക്ഷയെക്കുറിച്ച്‌ ആശങ്കാകുലയായിരുന്നു. ഇതോടെ പരീക്ഷ എഴുതുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് ഒളിച്ചോടാന്‍ പദ്ധതിയിടുകയും മെച്ചപ്പെട്ട ജീവിതത്തിനായി ബെന്‍ഗ്ലൂറിലേക്ക് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു.

മൈസൂരില്‍ നിന്ന് ട്രെയിനില്‍ ബെന്‍ഗ്ലൂറിലെത്തിയ ശേഷം, ചെന്നൈയില്‍ ജോലി നല്‍കാമെന്ന് ആരോ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എത്രയും വേഗം അങ്ങോട്ടേക്ക് പോകണമെന്നും കാമുകന്‍ അവളോട് പറഞ്ഞു. എന്നാല്‍ പെട്ടെന്നുള്ള ഈ മാറ്റത്തില്‍ അവള്‍ ഭയപ്പെട്ടു.

തുടര്‍ന്ന് ട്രെയിനിലെ ആര്‍പിഎഫിന്റെ പതിവ് പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് മനസ്സിലാക്കിയ സംഘം ഉടന്‍തന്നെ കമിതാക്കളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു.

തുടര്‍ന്ന് പൊലീസുകാരില്‍ ഒരാള്‍ ചെന്നൈയില്‍ നിന്നും ആണ്‍കുട്ടിക്ക് വന്ന കോളിലേക്ക് വിളിക്കുകയുണ്ടായി. എന്നാല്‍ അത് പൊലീസില്‍ നിന്നാണെന്ന് മനസ്സിലാക്കിയ നിമിഷം അയാള്‍ കോള്‍ കട്ട് ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുവരുടേയും മാതാപിതാക്കളെത്തി കുട്ടികളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group