ബെംഗളൂരു : ഹുബ്ബള്ളിയിൽ മൊബൈൽ ഫോൺ വാഗ്ദാനംചെയ്ത്വിളിച്ചുവരുത്തിയ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ നാലുപേർ അറസ്റ്റിലായി. ഷെരെവാഡ് സ്വദേശികളായ ദേവരാജ് (28), ഫക്കിഷ് (26), ശിവരാജ് യെശ്വന്ത് (20), ഹനുമന്തഗൗഡ ചെന്നബസവഗൗഡ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഗോകുൽ റോഡ് പോലീസ്റ്റേഷൻ പരിധിയിൽ ഒന്നാംവർഷ പി.യു.വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്..
സ്വകാര്യ കമ്പനി ജീവനക്കാരനായ ദേവരാജുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ദേവരാജ് ഫോൺ വാങ്ങിത്തരാമെന്നുപറഞ്ഞ് ഹുബ്ബള്ളിയിലേക്ക് വിളിച്ചു. നഗരത്തിലെ നെഹ്റു സ്റ്റേഡിയം പരിസരത്തെത്തിയ പെൺകുട്ടി ദേവരാജിന്റെ സുഹൃത്ത് ബെംഗളൂരുവിൽ തുണിക്കച്ചവടക്കാരനായ ഫക്കിരേഷിനെയും പരിചയപ്പെട്ടു.
തുടർന്ന് ഇരുവരും ബൈക്കിൽ പെൺകുട്ടിയെ വിജനസ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു.പിന്നീട് ഇരുവരുടെയും സുഹൃത്തുക്കളായ മറ്റു രണ്ടുപേർകൂടി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി നൽകിയ പരാതിയിൽ ഗോകുല റോഡ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾപിടിയിലായത്.
അശ്ലീലം പറഞ്ഞവര്‍ക്കു നേരെ മുളകുപൊടി എറിഞ്ഞു, യുവതിയെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ടു; മൂന്നു പേര്‍ അറസ്റ്റില്‍
കന്യാകുമാരി; കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ നടുറോഡിലെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.കന്യാകുമാരി കുഴിത്തുറ മേല്‍പ്പുറം ജങ്ഷനിലാണ് സംഭവമുണ്ടായത്. 35 കാരിയായ യുവതിയോടായിരുന്നു ആക്രണം. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ് യുവതി.
യുവതിയെ ആക്രമികള്‍ സ്ഥിരമായി കളിയാക്കുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം കളിയാക്കല്‍ തുടര്‍ന്നതോടെ യുവതി ഇവരുടെ നേരെ മുളകുപൊടി എറിയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. നാട്ടുകാരുടെ മുന്നിലാണ് സംഭവം നടന്നതെങ്കിലും ആരും പ്രതികരിക്കാന്‍ തയാറായില്ല.പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവര്‍ അറസ്റ്റിലായത്.
ഒളിവില്‍ കഴിയുന്ന ദിപിന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.