Home Featured ബംഗളൂരു: ബി.ജെ.പി ബന്ധം ഉപേക്ഷിച്ചു; പുതിയ പാര്‍ട്ടിയുമായി ഖനന ഭീമന്‍ ജി. ജനാര്‍ദ്ദന റെഡ്ഢി

ബംഗളൂരു: ബി.ജെ.പി ബന്ധം ഉപേക്ഷിച്ചു; പുതിയ പാര്‍ട്ടിയുമായി ഖനന ഭീമന്‍ ജി. ജനാര്‍ദ്ദന റെഡ്ഢി

ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.Loading …’കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്.അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബല്ലാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്ഢി2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു.

‘ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നതുപോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി മെമ്ബറല്ല, പാര്‍ട്ടിയുമായി ബന്ധവുമില്ല. പാര്‍ട്ടിയിലെ ആളുകള്‍ എന്നെ അംഗമായി കാണുന്നു. അത് തെറ്റായ ധാരണയാണ്. ഇന്ന് ഞാന്‍ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എന്റെ സ്വന്തം ചിന്തയിലും 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ബസവണ്ണയുടെ ആശയങ്ങളിലും അടിയുറച്ചാണ് പാര്‍ട്ടി രൂപീകരിക്കുന്നത്.

അത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരാണ്.’ – റെഡ്ഢി പറഞ്ഞു.വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച്‌ പാര്‍ട്ടിയുടെ പ്രചാരണം നടത്തുകയും ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴ സാധ്യത ശക്തം, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിന് സമീപം തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ സാധ്യത വീണ്ടും വർധിച്ചു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശ്രീലങ്കയിലെ ട്രിന്കോമാലീ വഴി കരയിൽ പ്രവേശിച്ച ശേഷം കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ഇതിന്‍റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group