Home തിരഞ്ഞെടുത്ത വാർത്തകൾ മാര്‍ക്കുകള്‍ വെറും സംഖ്യകള്‍, സമ്മര്‍ദം ചുമലിലേറ്റരുത്’; മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഗായത്രി

മാര്‍ക്കുകള്‍ വെറും സംഖ്യകള്‍, സമ്മര്‍ദം ചുമലിലേറ്റരുത്’; മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഗായത്രി

by ടാർസ്യുസ്

പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോകുന്ന മകള്‍ക്ക് ആശംസകളറിയിച്ച്‌ നടി ഗായത്രി അരുണ്‍. മാർക്കുകള്‍ വെറും സംഖ്യകളാണെന്നും സമ്മർദം ചുമലിലേറ്റരുതെന്നും മകളെക്കുറിച്ചെഴുതിയ കുറിപ്പില്‍ ഗായത്രി പറയുന്നു.പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകള്‍ നേർന്ന ഗായത്രി സ്വയം വിശ്വസിച്ച്‌ ശാന്തമായി മുന്നോട്ടു പോകാനും പറയുന്നു.”അവള്‍ ജനിച്ച ദിവസം മുതല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന ദിവസം വരെ… സമയം ഞാൻ വിചാരിച്ചതിലും വേഗത്തില്‍ കടന്നു പോയി. ഇന്ന് എന്റെ ഹൃദയം ഒരുപാട് വികാരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇന്നലെ അവള്‍ എന്റെ വിരല്‍ പിടിച്ചു നടന്നതുപോലെ തോന്നുന്നു, ഇപ്പോള്‍ അവള്‍ സ്വന്തം സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നു. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടീ.. ഇത് നിന്നെ കാത്തിരിക്കുന്ന വലിയൊരു ലോകത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ് മാത്രമാണ്. ഭയത്തോടെയല്ല, ആത്മവിശ്വാസത്തോടെ അതിലേക്ക് കടക്കുക. പരമാവധി ശ്രമിക്കുക. സമ്മർദം ചുമലിലേറ്റരുത്. മാർക്കുകള്‍ വെറും സംഖ്യകളാണ്. നിന്റെ പരിശ്രമവും ധൈര്യവും പ്രധാനമാണ്. പരീക്ഷ എഴുതുന്ന ഓരോ കുട്ടിക്കും എല്ലാ ആശംസകളും നേരുന്നു… നിങ്ങളില്‍ വിശ്വസിക്കുക, ശാന്തമായി മുന്നോട്ട് പോകുക. നീ ഞങ്ങളുടെ അഭിമാനമാണ്”, മകള്‍ക്കും ഭർത്താവിനോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ഗായത്രി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.സിനിമാ സീരിയല്‍ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച്‌ കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുണ്‍. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയില്‍ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയില്‍ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം.

You may also like

error: Content is protected !!
Join Our WhatsApp Group