ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്യാവാഡി. ഗുജറാത്തിലെ കത്യാവാഡിയില് നിന്ന് മുംബൈ കമാത്തിപുരയിലെത്തി മാഫിയ ക്വീനാകുന്ന ഗംഗുഭായി ആയാണ് ആലിയ ചിത്രത്തിലെത്തുന്നത്. ആരെയും ഭയമില്ലാത്ത ഗംഗുഭായിയുടെ കൗമാരവും മധ്യവയസ് കാലവുമാണ് ആലിയ അവതരിപ്പിക്കുന്നത്. ആലിയയുടെ ആദ്യ ബന്‍സാലി ചിത്രമാണിത്.

ഇപ്പോളിതാ, മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ഡ്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ആലിയ ഭട്ടിന്റെ ഗംഗുഭായി ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രവും ഓസ്കാര്‍ നോമിനേഷനില്‍ ഇടം നേടിയിരുന്നു.
ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ട; നമ്മുടേത് ഭാരത സംസ്കാരമാണെന്ന് വെള്ളാപ്പള്ളി
കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നമുക്കൊരു സംസ്കാരമുണ്ടെന്നും അത് ഭാരത സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളൊന്നും അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാരതത്തിലെ സംസ്കാരമെന്നത് ആണും പെണ്ണും എല്ലാം കെട്ടിപ്പിടിച്ചിരിക്കുന്ന സംസ്കാരമല്ല. ക്രിസ്ത്യന്‍-മുസ്ലിം മാനേജ്മെന്റുകളുടെ കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കില്ല. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെയും എന്‍.എസ്.എസിന്റെയും കോളജുകളില്‍ വലിയ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.