Home Featured സി​നി​മാ​മോ​ഹം ക​ട​ക്കെ​ണി​യി​ലാക്കി; നിര്‍മാതാവിന്റെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പ്, ഭീതി ഒഴിയാതെ നന്മണ്ട ഗ്രാ​മീ​ണ​ര്‍

സി​നി​മാ​മോ​ഹം ക​ട​ക്കെ​ണി​യി​ലാക്കി; നിര്‍മാതാവിന്റെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പ്, ഭീതി ഒഴിയാതെ നന്മണ്ട ഗ്രാ​മീ​ണ​ര്‍

by കൊസ്‌തേപ്പ്

ന​ന്മ​ണ്ട: ഗു​ണ്ടാ​സം​ഘ​ത്തി​ന്റെ വെ​ടി​വെ​പ്പ് ന​ട​ന്ന ന​ന്മ​ണ്ട 12ല്‍ ​ഭീ​തി വി​ട്ടു​മാ​റി​യി​ല്ല. മ​ഠ​ത്തി​ല്‍ വി​ത്സ​ന്റെ വീ​ട് ഒ​ഴി​പ്പി​ക്കാ​ന്‍ ശ​നി​യാ​ഴ്ച ന​ട​ത്തി​യ വെ​ടി​വെ​പ്പാ​ണ് ഗ്രാ​മീ​ണരെ ക്കി​യ​ത്. വെ​ടി​വെ​പ്പും ഗു​ണ്ടാ​വി​ള​യാ​ട്ട​വും കേ​ട്ട​റി​വ് മാ​ത്ര​മു​ള്ള​വ​രാ​ണ് ഗ്രാ​മീ​ണ​ര്‍. രാ​വി​ലെ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍​വ​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ല്‍​പ്പെ​ട്ട സം​ഘം രാ​ത്രി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ വി​ത്സ​ന്റെ കു​ടും​ബ​ത്തി​നും ക​ഴി​ഞ്ഞി​ല്ല.

വീ​ട് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ന്‍ സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്തു​വെ​ച്ച്‌ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന വി​ത്സ​ന് നേരെ സം​ഘം വെ​ടി ഉ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഒ​രു റൗ​ണ്ട് ആ​കാ​ശ​ത്തേ​ക്ക് വെ​ടി ഉ​തി​ര്‍​ത്ത ശേ​ഷമായിരുന്നു വി​ത്സ​നു​നേ​രെ​ വെ​ടി ഉ​തി​ര്‍​ത്തത്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. വി​ത്സ​ന്റെ സി​നി​മാ​മോ​ഹ​മാ​ണ് ക​ട​ക്കെ​ണി​യി​ല്‍​പ്പെ​ട്ട് വീ​ടി​ല്ലാ​തെ വ​ഴി​യാ​ധാ​ര​മാ​വാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. 2012 ല്‍ ​’വൈ​ഡൂ​ര്യം’ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് ഇ​റ​ങ്ങി. ഷൂ​ട്ടി​ങ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും റി​ലീ​സ് ചെ​യ്യാ​ന്‍ 50 ല​ക്ഷം രൂ​പ കൂ​ടി വേ​ണ്ടി​വ​ന്നു. കൈ​വ​ശ​മു​ള്ള തൃ​ശൂ​രി​ലെ 32 സെന്‍റ് സ്ഥ​ലം പ​നാ​യി സ്വ​ദേ​ശി​ക്ക് കൈ​മാ​റി.

അ​തി​ര്‍​ത്തി പ്ര​ശ്നം വ​ന്ന​തോ​ടെ ന​ന്മ​ണ്ട​യി​ലു​ള്ള 30 സെന്‍റ് സ്ഥ​ല​വും വീ​ടും പ​നാ​യി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​കൊ​ടു​ത്തു. എ​ന്നാ​ല്‍, തൃ​ശൂ​രി​ലു​ള്ള സ്ഥ​ലം വി​ല്‍​ക്കു​മ്ബോ​ള്‍ ന​ന്മ​ണ്ട​യി​ലു​ള്ള സ്ഥ​ലം തി​രി​ച്ച്‌ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​തെ പ​നാ​യി സ്വ​ദേ​ശി വീ​ട് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ന്‍ കേ​സ് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി വി​ധി ന​ട​പ്പാ​ക്കി​യ​തോ​ടെ വി​ല്‍​സ​ന്‍ വീ​ടി​ല്ലാ​തെ വ​ഴി​യാ​ധാ​ര​മാ​യി. പ​ത്ര​വാ​ര്‍​ത്ത​യും ടി.​വി. വാ​ര്‍​ത്ത​യും ക​ണ്ട് പ​രി​ചി​ത​രും അ​പ​രി​ചി​ത​രും മ​ഠ​ത്തി​ല്‍ വീ​ട് അ​ന്വേ​ഷി​ച്ചെ​ത്തു​മ്ബോ​ള്‍ പ​രി​സ​ര​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​ണ്.

ഗു​ണ്ട​ക​ളു​ടെ ആ​ളു​ക​ളാ​ണോ സാ​ന്ത്വ​ന​പ്പെ​ടു​ത്താ​ന്‍ വ​രു​ന്ന​വ​രാ​ണോ എ​ന്നൊ​ന്നും അ​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. വ്യാപാരികള്‍ ക​ട​ക​ള്‍ നേ​ര​ത്തേ അ​ട​ച്ച്‌ വീ​ട​ണ​യു​ന്നു. വീ​ട് വി​ട്ടു​കി​ട്ടാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്ത​താ​യി വി​ല്‍​സ​ണ്‍ പ​റ​ഞ്ഞു. സ​ഹോ​ദ​ര​ന്‍ പ​വി​ത്ര​ന്റെ വീ​ട്ടി​ലാ​ണ് വി​ത്സ​നും കു​ടും​ബ​വും ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്.

വീടിന് വെടിവെപ്പ്: പ്രതികള്‍ റിമാന്‍ഡില്‍

ന​ന്മ​ണ്ട: വീ​ടൊ​ഴി​യു​ക​യാ​യി​രു​ന്ന​വ​ര്‍​ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത കേ​സി​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍. മു​ക്കം ചെ​റു​വാ​ടി ചൗ​ത്ത​ടി​ക മു​നീ​ര്‍ (36), ഓ​മ​ശ്ശേ​രി പു​ത്തൂ​ര്‍ ക​രി​മ്ബാ​റു ക​ണ്ടി ഷാ​ഫി (32) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്ബ്ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധം ദു​രു​പ​യോ​ഗം ചെ​യ്യ​ല്‍ (ആം​സ് ആ​ക്‌ട്) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ളു​ടെ പേ​രി​ല്‍ ചു​മ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ന​ന്മ​ണ്ട 12ല്‍ ​മ​ഠ​ത്തി​ല്‍ വി​ത്സ​ന്റെ വീ​ട്ടു​പ​രി​സ​ര​ത്താ​ണ് തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. വെ​ടി ശ​ബ്ദ​വും ബ​ഹ​ള​വും കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​തോ​ടെ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ വീ​ട് ഒ​ഴി​യാ​നു​ള്ള കോ​ട​തി വി​ധി​യു​മാ​യെ​ത്തി​യ ആ​മീ​നും നി​യ​മ​പാ​ല​ക​ര്‍​ക്കു​മൊ​പ്പം പ്ര​തി​ക​ളു​മു​ണ്ടാ​യി​രു​ന്ന​താ​യി വി​ത്സ​ന്‍ പ​റ​ഞ്ഞു.

വൈ​കീ​ട്ട് വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​നി​യും വീ​ട് ഒ​ഴി​ഞ്ഞു​പോ​യി​ല്ലേ എ​ന്ന് അ​ട്ട​ഹ​സി​ച്ചു​കൊ​ണ്ട് ഒ​രു റൗ​ണ്ട് മു​ക​ളി​ലേ​ക്കും പി​ന്നീ​ട് കു​ടും​ബ​ത്തി​നു​നേ​രെ​യും വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ണ്ട വീ​ടി​ന്റെ ചു​വ​രി​ല്‍ ത​റ​ച്ച​തി​നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ട​ക​ര​നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ സ​ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ത്സ​നും ഭാ​ര്യ റീ​ഷ്മ​യും മ​ക്ക​ളാ​യ ശ്രേ​യ, സൂ​ര്യ​ദേ​വ് എ​ന്നി​വ​രും ന​രി​ക്കു​നി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

You may also like

error: Content is protected !!
Join Our WhatsApp Group