Home Featured ബെംഗളൂരു:ബെസ്കോമിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്;7 പേർ അറസ്റ്റിൽ.

ബെംഗളൂരു:ബെസ്കോമിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്;7 പേർ അറസ്റ്റിൽ.

ബെംഗളൂരു∙ ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ 7 പേർ അറസ്റ്റിൽ. ഡി.പ്രജ്വൽ (28), പ്രവീൺ (28), പ്രദീപ് (34), എസ്.ടി പുരുഷോത്തം (49), ലോഹിത് (46), ശിവപ്രസാദ് (28), വിജയകുമാർ (57) എന്നിവരെയാണ് ഹൈഗ്രൗണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളിലേക്കായി 25–35 ലക്ഷം രൂപയാണ് ഇവർ പലരിൽ നിന്നുമായി വാങ്ങിച്ചത്. വ്യാജ നിയമന ഉത്തരവ് ലഭിച്ച യുവാവ് ബെസ്കോം ഓഫിസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സോമശേഖറാണ് പൊലീസിൽ പരാതി നൽകിയത്.

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.

നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group