Home covid19 ബംഗൂളൂരു: ശല്യം ചെയ്തവരെ യുവതി ചെരിപ്പൂരി അടിച്ചു; ഭര്‍ത്താവിനെ കൊന്ന് പ്രതികാരം

ബംഗൂളൂരു: ശല്യം ചെയ്തവരെ യുവതി ചെരിപ്പൂരി അടിച്ചു; ഭര്‍ത്താവിനെ കൊന്ന് പ്രതികാരം

ബംഗൂളൂരു: തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നവരെ ചെരിപ്പൂരി അടിച്ച യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. യെലഹങ്കയിലെ കൊണ്ടപ്പ ലേഔട്ടിലെ താമസക്കാരന്‍ 33കാരനായ ചന്ദ്രശേഖര്‍ ആണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്‍റെ ഭാര്യയോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശിയായ ചന്ദ്രശേഖറും ഭാര്യ ശ്വേതയും ആറു മാസം മുമ്ബാണ് ബംഗളൂരുവിലെത്തിയത്.

ഹിന്ദുപൂരില്‍ താമസിക്കവെ, ഒരു സംഘം തന്നെ സ്ഥിരിമായി ശല്യം ചെയ്യുന്നതായി ശ്വേത പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചര്‍ച്ച നടത്തി സംഭവം ഒത്തുതീര്‍പ്പാക്കിയിരുന്നു. സംഘത്തെ ചെരിപ്പ് കൊണ്ട് അടിക്കാന്‍ യുവതിയോട് പൊലീസ് ആവശ്യപ്പെടുകയും യുവതി അപ്രകാരം ചെയ്യുകയും ചെയ്തിരുന്നു.ഈ സംഭത്തിനു ശേഷമാണ് ദമ്ബതികള്‍ ബംഗളൂരുവിലെത്തിയത്. ഇതിലെ പ്രതികാരമായാണ് യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടിന്‍റെ ടെറസില്‍ നില്‍ക്കവെയാണ് ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്.

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഏറ്റവും നന്നായി കാണാനാകുക ഈ സ്ഥലങ്ങളില്‍

ന്യൂഡല്‍ഹി: ഡിസംബര്‍ 25ന് ഈ വര്‍ഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും പടിഞ്ഞാറന്‍ സൈബീരിയയിലും മധ്യേഷയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ആഫ്രിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലുമാണ് കാണാനാകുക.ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം കാണാം.ഭാഗിക സൂര്യഗ്രഹണം ഡല്‍ഹിയില്‍ 44 ശതമാനത്തോളം കണാനാകും. മുംബൈയില്‍ 24 ശതമാനവും കാഴ്ച സാധ്യമാകും. ഡല്‍ഹിയില്‍ ഒരു മണിക്കൂര്‍ 13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാകും ഇത്. ചെന്നൈയില്‍ ഭാഗിക സൂര്യഗ്രഹണം 31 മിനിറ്റും കൊല്‍ക്കത്തയിലും 12 മിനിറ്റും ദൃശ്യമാകും. രാജ്യത്ത് വൈകുന്നേരം 4.49 മുതലാണ് ദൃശ്യമാകുക.

പ്രധാന നഗരങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയം:

ന്യൂഡല്‍ഹി: 04:28 pm മുതല്‍ 05:42 പിഎം

മുംബൈ: 04:49 pm മുതല്‍ 06:09 pmഹൈദരാബാദ്: 04:58 pm മുതല്‍ 05:48 പിഎം

ബംഗളൂരു: 05:12 pm മുതല്‍ 05:56 pmചെന്നൈ: 05:13 pm മുതല്‍ 05:45 പിഎം

കൊല്‍ക്കത്ത: 04:51 pm മുതല്‍ 05:04 പിഎം

ഭോപാല്‍: 04:42 pm മുതല്‍ 05:47 പിഎം

ചണ്ഡീഗഢ്: 04:23 pm മുതല്‍ 05:41 പിഎം

രാജ്യത്ത് അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് മാത്രമാണ് ദൃശ്യമാകുക

You may also like

error: Content is protected !!
Join Our WhatsApp Group