മലയാളി കരാറുകാരനെ കാര്‍ തടഞ്ഞുനിര്‍ത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മലയാളികളടക്കം ആറുപേര്‍ അറസ്റ്റില്‍.വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായര്‍ (36), ആര്‍ജിയിലെ നാഗേഷ് (42), അറസു നഗറിലെ പി.സി. രമേശ് (40), ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് (36) പിക്‌അപ് ഡ്രൈവര്‍ പ്രശാന്ത് (40), മലയാളികളായ അരുണ്‍ (29), ജംഷാബ് (30) എന്നിവരെയാണ് മടിക്കേരിയിലെ കുടക് ജില്ല ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.ഈമാസം ഒമ്ബതിന് ഹുൻസൂര്‍-ഗോണിക്കൊപ്പ ഹൈവേയിലെ ദേവര്‍പുരയില്‍വെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവര്‍ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട 10 പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തൃശൂരിലെ ജയിലില്‍ കഴിയുന്ന ദിനേശൻ ഏതാനും ദിവസം മുമ്ബാണ് പരോളില്‍ ഇറങ്ങിയത്. സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ ജയിലിലേക്ക് തിരിച്ചുപോയി. കൊള്ളസംഘത്തിന് പദ്ധതിയൊരുക്കിയ ഇയാള്‍ കേരളത്തില്‍നിന്നു വന്ന 10 പേര്‍ക്ക് വീരാജ്പേട്ട ചൗക്കിയിലുള്ള കൃഷ്ണ ലോഡ്ജില്‍ മുറികള്‍ ഒരുക്കിയിരുന്നു. ദിനേശ് നായര്‍ വീരാജ്പേട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരനും ഹിന്ദു ജാഗരണ വേദി സജീവ പ്രവര്‍ത്തകനുമാണ്.
ഗതാഗത നിയമലംഘനം : സ്‌കൂട്ടര്‍ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്
ഗതാഗതനിയമലംഘനത്തിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്. 643 നിയമലംഘനങ്ങളിലായാണ് സ്‌കൂട്ടറിന്റെ വിലയേക്കാള്‍ മൂന്നു മടങ്ങിലധികംരൂപ പിഴയായിവന്നത്.ഗംഗാനഗര്‍ സ്വദേശിയായ യുവാവിനാണ് തുക പിഴയിട്ടത്. ഹെല്‍മെറ്റ് ധരിക്കാത്തതിനാണ് കൂടുതല്‍ കേസുകളും. ആര്‍.ടി. നഗര്‍ പ്രദേശത്തുകൂടി ഒട്ടേറെത്തവണ ഹെല്‍മെറ്റില്ലാതെ യുവാവ് യാത്രചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. നഗരത്തില്‍ എ.ഐ. ക്യാമറകള്‍ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനം പരിശോധിക്കുന്നത്.
2022-ല്‍ 1.04 കോടി ലംഘന കേസുകളില്‍ 96.2 ലക്ഷം കേസുകളും എ.ഐ. ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്തിയതായിരുന്നു. 50 പ്രധാന ജങ്ഷനുകളിലായി 250 എ.ഐ. ക്യാമറകളും 80 ആര്‍.എല്‍.വി.ഡി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പല ആളുകളും ഈ സ്‌കൂട്ടറില്‍ യാത്രചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതായി ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെ നിര്‍മിതബുദ്ധി ക്യാമറകള്‍ ഉപയോഗിച്ചെടുത്ത കേസുകളാണ് കൂടുതലും.