ബെംഗളൂരു: അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തുന്ന മലയാളികളുൾപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റുചെയ്തു.ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കൂറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ ഭീഷണിപ്പെടുത്തിയിരുന്നത്.കോഴിക്കോട് സ്വദേശികളായ എം.പി. ആഷിക്, എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ.റിയാസ്, കെ.പി. നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരെ പോലീസ് കേരളത്തിൽനിന്ന് പിടികൂടുകയായിരുന്നു.
കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാർ, ലളിത് കുമാർ, രാജ്‌കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 25,47,000 രൂപ പോലീസ് പിടിച്ചെടുത്തു. ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.ഐ.ബി., സി.ബി.ഐ., ഇ.ഡി., എൻ.ഐ.എ., എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണക്കാരുടെ ഫോൺ നമ്പരുകളിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ ഡി. ദയാനന്ദ് പറഞ്ഞു.
പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനി വഴി മയക്കുമരുന്നെത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പല മലയാളികളും ഇങ്ങനെ പണം നഷ്ടമായവരിൽപ്പെടും. പരാതിക്കാർ കൂടിയതോടെ ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. തുടർന്നാണ് സംഘത്തെ കുടുക്കിയത്
ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി
ലക്ഷ്വദീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ശിപാര്‍ശ.സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് വിമാനത്താവളം.2026 മാര്‍ച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാന്‍ഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ലക്ഷ്യം.പ്രധാനമന്ത്രി ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പോലും ക്യാമ്ബെയിന്റെ ഭാഗമായിരിക്കുകയാണ്.അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ഇവിടേയ്ക്ക് സര്‍വീസുള്ളത്.2018ല്‍ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.