Home Featured ബെംഗളൂരു : സൈബർ തട്ടിപ്പ് ; മലയാളികളുൾപ്പെട്ട സംഘം അറസ്റ്റിൽ

ബെംഗളൂരു : സൈബർ തട്ടിപ്പ് ; മലയാളികളുൾപ്പെട്ട സംഘം അറസ്റ്റിൽ

ബെംഗളൂരു : മലയാളികളുൾപ്പെട്ട ആറംഗ അന്തഃസംസ്ഥാന സൈബർ തട്ടിപ്പുസംഘത്തെ ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് പിടികൂടി. അഞ്ചുമലയാളികളും ഒരു കർണാടക സ്വദേശിയുമാണ് അറസ്റ്റിലായത്.തട്ടിപ്പ് നടത്തുന്നതിനായി പ്രതികൾ വ്യാജ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

സേവനമേഖലയിലെ ചെറുകിട തൊഴിലാളികളെയാണ് കെണിയിൽപ്പെടുത്തിയിരുന്നത്. സാമ്പത്തിക ലാഭം വാഗ്ദാനംചെയ്ത് ഇവരിൽനിന്ന് കെ.വൈ.സി. വിവരങ്ങൾ സ്വന്തമാക്കിയായിരുന്നു തട്ടിപ്പ്. സൈബർ തട്ടിപ്പ് നടത്തുന്നതിനായി വിവിധ ആളുകളുടെ പേരിലെടുത്ത 126 ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടെടുത്തു.

അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; 1000 രൂപ വരെ വേതനം ഉയർത്തി, 88,977 പേർക്ക്‌ നേട്ടം

തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക്‌ നേട്ടം ലഭിക്കും.അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group