Home Featured മംഗളൂരുവില്‍ സദാചാര ഗുണ്ട ആക്രമണം

മംഗളൂരുവില്‍ സദാചാര ഗുണ്ട ആക്രമണം

ബംഗളൂരു: മംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കു നേരെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ട ആക്രമണം. കൊട്ടാര ചൗക്കിയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇതര മതസ്ഥരായ സുഹൃത്തുക്കള്‍ക്കു നേരെയാണ് ആക്രമണം അരങ്ങേറിയത്.

ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ഹിന്ദുത്വ പ്രവര്‍ത്തകരോട്, തങ്ങള്‍ ഭക്ഷണം കഴിച്ചു മടങ്ങുകയാണെന്നറിയിച്ചിട്ടും മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉര്‍വ പൊലീസ് സ്ഥലത്തെത്തി. ഏതാനും ബജ്റങ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. വിവരങ്ങള്‍ തേടിയ ശേഷം സുഹൃത്തുക്കളെയും പൊലീസ് വിട്ടയച്ചു. മംഗളൂരുവില്‍ സദാചാര ആക്രമണ കേസുകള്‍ വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള മൂന്ന് സംഭവങ്ങളാണ് മംഗളൂരു നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

വയറിനുള്ളില്‍ മറ്റൊരു കുഞ്ഞുമായി പിറന്ന നവജാത ശിശു; അപൂര്‍വ സംഭവമെന്ന് ശാസ്ത്രലോകം

വയറിനുള്ളില്‍ മറ്റൊരു കുഞ്ഞുമായി പിറന്ന നവജാതശിശു ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു. ഇസ്രായേലിലാണ് ഇരട്ടകുഞ്ഞുങ്ങളില്‍ ഒരാള്‍ വയറ്റിനുള്ളിലായി പിറന്നത്.ഗര്‍ഭപിണ്ഡത്തിനുള്ളിലെ ഗര്‍ഭപിണ്ഡം) എന്നാണ് ഈ അവസ്ഥയെ മെഡിക്കല്‍ സയന്‍സില്‍ പറയുന്നത്. അള്‍ട്രാസൗണ്ട് പരിശോധനയില്‍ ആമാശയം വലുതായതായി കണ്ടെത്തിയ കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

അള്‍ട്രാസൗണ്ട്, എക്സ്-റേ എന്നിവ ഉള്‍പ്പെടുന്ന പരിശോധനയില്‍ പെണ്‍കുഞ്ഞിന്റെ വയറിനുള്ളില്‍ ഭാഗികമായി വികസിച്ച ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചുലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. നിരവധി ലക്ഷണങ്ങള്‍ കണക്കിലെടുത്താണ് വയറിനുള്ളിലെ ഈ വളര്‍ച്ചയെ ട്യൂമര്‍ എന്നതിലുപരി ‘ഭ്രൂണത്തിനുള്ളിലെ ഭ്രൂണം’ എന്ന് തരം തിരിക്കുന്നത്.

വയറിലെ പാളിക്ക് പിന്നിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഗുരുതരമായ അവസ്ഥയായാണ് ഇത് കാണാക്കപ്പെടുന്നതെങ്കിലും ശസ്ത്രക്രിയ വഴി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group