ബെംഗളൂരു∙ ഹോണടിച്ചെന്ന് ആരോപിച്ചു ബൈക്കിലെത്തിയ സംഘം മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. രവീന്ദ്ര, ഗണേഷ്കുമാർ, കേശവ് എന്നിവരെയാണു വർത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീൽഡ് – സർജാപുര റോഡിലെ വർത്തൂരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്. ഓഫിസിൽനിന്നു സർജാപുരയിലെ താമസസ്ഥലത്തേയ്ക്കു വരികയായിരുന്നു ഇവർ. ഇടറോഡിലൂടെ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ 4 പേർ കാറിനു മുന്നിൽ തടസ്സം സൃഷ്ടിച്ചാണ് ഓടിച്ചിരുന്നത്.
ഹോണടിച്ചെങ്കിലും ഇവർ മാറിയില്ല.ഇതിനിടെ നടുറോഡിൽ ബൈക്കു നിർത്തി കാർ യാത്രക്കാരെ ആക്രമിക്കാനെത്തി. കാർ പിറകിലോട്ട് എടുത്ത് എതിർദിശയിലെ റോഡിലൂടെ പോയെങ്കിലും ബൈക്കുകാർ പിന്തുടർന്നു. സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലേക്കു കാർ കയറ്റാൻ ശ്രമിച്ചപ്പോൾ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് അശോക് ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരെയും മർദിച്ചു.
ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മിഷണർ എസ്.ഗിരീഷ് കേസെടുത്ത് അന്വേഷണമാരംഭിക്കാൻ വർത്തൂർ പൊലീസിനു നിർദേശം നൽകി. രാത്രിയോടെ മൂന്നു പേരെ പിടികൂടി.
സൗജന്യബസ് യാത്ര ‘ഉപകാരമായി’; 11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
ബംഗലൂരു: ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം.അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയില്‍ നിന്നും പുറത്തു വന്നത്.
11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു.
പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന്‍ യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ കയ്യില്‍ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു. ഇതിനിടെയാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ, ജൂണ്‍ 13 ന് യുവതി കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകന്റെ അടുത്തേക്ക് പോയി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ അടുത്താണെന്ന് കണ്ടെത്തി.
വീട്ടുകാര്‍ കണ്ടെത്തിയെന്ന് മനസ്സിലാക്കിയതോടെ, യുവതിയും കാമുകനും അവിടെ നിന്നും മുങ്ങി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയും കാമുകനും സിദ്ധക്കാട്ടെ ഗ്രാമത്തില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.