ബെംഗളൂരു : ഗണേശവിഗ്രഹനിമജ്ജനച്ചടങ്ങുകൾ നടക്കുന്നതിനാൽ ഒക്ടോബർ ഒന്നുവരെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ച് ബെംഗളൂരു പോലീസ്. സുരക്ഷാകാരണങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. വെള്ളിയാഴ്ച ജെ.സി. നഗർ, ആർ.ടി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി എന്നിവിടങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ ഗോവിന്ദപുര, ബാനസവാടി, രാമമൂർത്തിനഗർ, കെമേഴ്സ്യൽ സ്ട്രീറ്റ്, ശിവാജി നഗർ, ഭാരതിനഗർ പുലികേശിനഗർ, ഹലസൂരു, കൊത്തന്നൂർ, അമൃതഹള്ളി, സാപിംഗെഹള്ളി എന്നിവിടങ്ങിലും മദ്യവിൽപ്പനയ്ക്ക് നിരോധനമുണ്ട്.
24, 25 തീയതികളിൽ സഞ്ജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലും ഡി.ജെ.ഹള്ളിയിലും ഭാരതി നഗറിലും മദ്യവിൽപ്പനയുണ്ടാകില്ല. 26 മുതൽ 29 വരെ കൊടിഗേഹള്ളി, വിദ്യാരണ്യപുര യെലഹങ്ക എന്നിവിടങ്ങളിലും 30, ഒന്ന് തീയതികളിൽ ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലും വിൽപ്പന നിരോധിച്ചിട്ടുണ്ട്.
ഫ്രീക്ക് പെണ്ണേ’ ഗാനത്തിന്റെ ക്രഡിറ്റ് നല്‍കിയില്ല; ഷാന്‍ റഹ്‌മാനെതിരെ സംഗീത സംവിധായകന്‍
ഷാൻ റഹ്‌മാനെതിരെ ആരോപണവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. 2019-ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം താന്‍ ഈണമിട്ടതാണെന്നും, ഗാനത്തിന് ക്രഡിറ്റ് നല്‍കാതെ ഷാന്‍ റഹ്‌മാന്‍ സ്വന്തം പേരില്‍ പുറത്തിറക്കുകയായിരുന്നുവെന്ന് സത്യജിത്ത് ഫെയ്ബുക്കിലൂടെ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട 2015-ല്‍ കോട്ടയം ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ വെച്ച് ഈ ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാന്‍ റഹ്‌മാന്‍ ചേട്ടന്‍ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു.
അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. സത്യം എല്ലാക്കാലവും മറച്ചു വെക്കാന്‍ സാധിക്കുന്നതല്ല’ എന്നാണ് സത്യജിത് ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ സത്യജിത്തിന് ഫെയ്‌സ് ബുക്കിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഗാനം ആലപിച്ച കടപ്പാട് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഈണം നല്‍കിയതിനുള്ള കടപ്പാട് ലഭിച്ചില്ലെന്നും സത്യജിത്ത് പറയുന്നു.
ഈഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്‌മാന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണിതെന്നും, എന്നാല്‍ ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്. സിനിമയിറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പാണ് ഈ ഗാനം ഒരുക്കിയത്. പാട്ടിന്മേല്‍ ഞാന്‍ ഉന്നയിച്ച അവകാശം വ്യാജമാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി’, സത്യജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.