Home Featured ബംഗളൂരു:ഗണേശ ചതുര്‍ഥി;മൂന്ന് കോടി രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു ക്ഷേത്രം.

ബംഗളൂരു:ഗണേശ ചതുര്‍ഥി;മൂന്ന് കോടി രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു ക്ഷേത്രം.

ബംഗളൂരു:ഗണേശ ചതുര്‍ഥി ഉത്സവത്തിന്‍റെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ക്ഷേത്രത്തിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.ബംഗളൂരു ജെ.പി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. എൻ.ഡി.ടി.വിയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 10,20,50, 500 രൂപ ഇന്ത്യന്‍ കറൻസികളാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്.2.18 കോടി രൂപയുടെ കറൻസികളും 70 ലക്ഷം രൂപ നാണയങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്ന് ക്ഷേത്രം ഭാരവാഹി മോഹൻ രാജു പറഞ്ഞുവെന്നാണ് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ഇത് തയ്യാറാക്കാൻ മൂന്ന് മാസമെടുത്തെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഗണേശ ചതുര്‍ഥി.

അതേസമയം, ക്ഷേത്രത്തില്‍ ഉപയോഗിച്ചത് യഥാര്‍ഥ നോട്ടുകളോയെന്നത് വ്യക്തമല്ല. ഇതിനെ കുറിച്ച്‌ വിഡിയോയില്‍ പറയുന്നുമില്ല.എന്നാല്‍, യഥാര്‍ഥ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച്‌ ഇത്തരത്തില്‍ മാല കോര്‍ക്കുന്നത് നിയമവിരുദ്ധമാണ്. മാലകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍മിക്കാനോ പന്തലുകളും ആരാധനാലയങ്ങളും അലങ്കരിക്കുന്നതിനും പൊതു പരിപാടികളില്‍ വ്യക്തികളെ അണിയിക്കുന്നതിനും ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു. ക്ലീന്‍ നോട്ട് പോളിസി പ്രകാരം നോട്ടുകള്‍ സ്റ്റേപ്പിള്‍ ചെയ്യാനോ നോട്ടുകളില്‍ റബ്ബര്‍‌ സ്റ്റാമ്ബോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്‌ അടയാളമിടാനോ പാടില്ല.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: പോസ്റ്റ് ഓഫീസുകള്‍ വഴി ആനുകൂല്യം സ്വന്തമാക്കാം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍ സീഡ് ചെയ്താല്‍ ഒക്ടോബറില്‍ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കര്‍ഷകര്‍ക്ക് ലഭിക്കും. ആധാര്‍ നമ്പര്‍, ഒ ടി പി ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍, അക്കൗണ്ട് തുറക്കാന്‍ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ, പോസ്റ്റ്മാനെയോ സമീപിക്കാം.

ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയകേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെല്‍ഫ് മോഡിലോ ആധാര്‍ ഉപയോഗിച്ച് ഇ-കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തണം. കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും നടത്തണം.ജില്ലയിലെ 14403 കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. ആധാര്‍ ബന്ധിത അക്കൗണ്ടില്ലാത്തതിനാലാണ് കര്‍ഷകരില്‍ പലര്‍ക്കും ആനുകൂല്യം ലഭിക്കാത്തത്. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അര്‍ഹരായ ചെറുകിട കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി 2,000 രൂപ വീതം സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുന്നതാണ് പദ്ധതി.

You may also like

error: Content is protected !!
Join Our WhatsApp Group