ബെംഗളൂരു∙ വാദ്യമേളങ്ങളുടെയും പ്രാർഥനാ മന്ത്രങ്ങളുടെയും അകമ്പടിയോടെ വർണാഭമായ വിനായക ചതുർഥി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. വീടുകളെ ഭക്തിസാന്ദ്രമാക്കി ഗൗരി ഗണേശ പൂജകൾ ഇന്നു നടക്കും. വിവിധ മണ്ഡലികളുടെ നേതൃത്വത്തിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്ന പന്തലുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. വിപുലമായ ആഘോഷ ചടങ്ങുകൾ നാളെയാണു നടക്കുക. ആഘോഷങ്ങളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വാങ്ങാൻ കെആർ മാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
മാർഗനിർദേശങ്ങൾ പുറത്തിറങ്ങി:വിനായക ചതുർഥി ആഘോഷങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സിറ്റി പൊലീസ് പുറത്തിറക്കി. ബിബിഎംപിയുടെ ഏകജാലക സംവിധാന കേന്ദ്രങ്ങളിൽ നിന്നും അനുമതി ലഭിച്ചതിനു ശേഷം മാത്രമേ പന്തലുകൾ സ്ഥാപിക്കാൻ പാടുള്ളൂ. ഇതിനായി അനധികൃത പണപ്പിരിവ് പാടില്ല. അഗ്നിരക്ഷാ സംവിധാനങ്ങളും സിസിടിവി ക്യാമറകളും പന്തലിൽ വേണം. രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളൂ. പന്തലിൽ താൽക്കാലിക കണക്‌ഷനുകൾ എടുക്കാൻ അനുമതി വേണമെന്ന് നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോം വ്യക്തമാക്കി.
നിമജ്ജനം ഇവിടെ:വിഗ്രഹ നിമജ്ജനത്തിന് അൾസൂർ തടാകം, സാങ്കി തടാകം, യെഡിയൂർ എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കൂടാതെ മൊബൈൽ ടാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. രാത്രി 10 നു മുന്നോടിയായി നിമജ്ജനം പൂർത്തിയാക്കണമെന്നു പൊലീസ് അറിയിച്ചു.
ഈദ് ഗാഹ് ഗ്രൗണ്ടിൽ നിയന്ത്രണങ്ങളോടെ 3 ദിവസം വിനായക ചതുർഥി ആഘോഷം :ബെംഗളൂരു∙ ഹുബ്ബള്ളി ഈദ് ഗാഹ് ഗ്രൗണ്ടിൽ നിയന്ത്രണങ്ങളോടെ 3 ദിവസം വിനായക ചതുർഥി ആഘോഷം നടത്താൻ അനുമതി നൽകി ഹുബ്ബള്ളി–ധാർവാഡ് കോർപറേഷൻ കമ്മിഷണർ. ആഘോഷത്തിന് അനുമതി നൽകരുതെന്ന അൻജുമാൻ ഇ ഇസ്‌ലാം എന്ന സംഘടനയുടെ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കമ്മിഷണർ ഈശ്വർ ഉള്ളാഗാഡി 19 മുതൽ 21 വരെ പന്തൽ സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. ഹൈക്കോടതി വിധിക്ക് പിന്നാലെ കമ്മിഷണർ ഓഫിസിന് മുന്നിൽ ബിജെപി, ഹൈന്ദവ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയിരുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മൈതാനം അൻജുമാൻ ഇസ്‌ലാമിന് പാട്ടത്തിന് നൽകിയതാണ്. കഴിഞ്ഞ വർഷവും വിനായക ചതുർഥി ആഘോഷത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം
കണ്ണൂർ* നഗരമദ്ധ്യത്തിൽ വീണ്ടും മോഷണം. *തെക്കീബസാറിനടുത്ത മക്കാനി പളിയിലും സമീപത്തെ റാഫിയുടെ ഉടമസ്ഥതയിലുള എസെഡ് ഹോട്ട് ആൻഡ് കൂൾ എന്ന സ്ഥാപനത്തിലുമാണ് മോഷ്ടാക്കൾ കയറിയത്* . *മക്കാനി പളിയിലെ ഒരു ഭണ്ഡാരത്തിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷണം നടത്തിയത്* . രണ്ടു ദിവസം മുന്നേ ഭണ്ഡാരത്തിലെ പണം എണ്ണി കണക്കെടുത്തിരുന്നു. അതുകൊണ്ട് കൂടുതൽ പണം നഷ്ടമായില്ല.മറ്റൊരു ഭണ്ഡാരം കുത്തി തുറക്കാനും ശ്രമം നടത്തിയിരുന്നു.
തൊട്ടടുത്ത കടയുടെ പുറത്തുള നെറ്റ് മോഷ്ടാവ് പൊട്ടിച്ച നിലയിലാണ്. തുടർന്ന് അകത്ത് കയറിയ മോഷ്ടാവ് ചില്ലറ പൈസ ഒഴികെയുള്ല 3000 ത്തോളം രൂപ എടുത്താണ് സ്ഥലം വിട്ടത്. ടൗൺ പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിലും താണ മുഴത്തടത്തും വീടുകളിൽ കയറിയ മോഷ്ടാക്കൾ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കവർന്നിരുന്നു