ബെംഗളൂരു: ഗുരുധർമ്മ പ്രചാരണസമിതി(ജി.ഡി.പി.എസ്) നോർത്ത് ബെംഗളൂരുവിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ സർക്കിൾ ഇൻസ്പെക്ടർ ശോഭ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ആത്മീയ പ്രവർത്തനങ്ങൾക്ക് ഡോക്ടറേറ്റ് ലഭിച്ച യശ്വന്തപുര അയ്യപ്പൻ ക്ഷേത്രം പ്രസിഡന്റ് സി.വി. നായരേയും, സാമൂഹ്യ പ്രവർത്തനത്തിന് എക്സലൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് ശ്രീ അവാർഡ് നേടിയ മണികണ്ഠനെയും ചടങ്ങിൽ ആദരിച്ചു. ജി.ഡി.പി.എസ് പ്രസിഡണ്ട് കെ.സി. ബിജു തുളസി, മിനി, ഷീജ രാജ റെജി, അഡ്വ. ശാലിനി എന്നിവർ സംസാരിച്ചു.