പത്താന്റെ’ വമ്ബൻ വിജയത്തിനു ശേഷമെത്തുന്ന ഷാരൂഖ് ഖാന്റെ ‘ജവാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലര് ഹിറ്റായതും പ്രീബുക്കുങ്ങില്‍ റെക്കോഡിട്ടതുമെല്ലാമായി സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. ഇതിനിടയില്‍ കിങ് ഖാന്റെ കടുത്ത ആരാധകൻ തിയറ്ററൊന്നാകെ ‘ജവാന്’ വേണ്ടി ബുക്ക് ചെയ്ത വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.ഹൈദരാബാദില്‍നിന്നുള്ള ഫുഡ് വ്ലോഗറാണ് ‘ജവാന്റെ’ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റര്‍ മുഴുവനായി ബുക്ക് ചെയ്തത്.
ഫാറ്റ് ഫുഡി എന്നറിയപ്പെടുന്ന മുഹമ്മദ് ഹുസൈൻ ഫാറൂഖിയാണ് വാര്‍ത്തകളിലിടം നേടിയത്. ഷാരൂഖിനുള്ള ആദരസൂചകമായി പരസ്യ കമ്ബനിയുമായി സഹകരിച്ചാണ് ഹുസൈൻ ഫാറൂഖി ഹൈദരാബാദിലെ പി.വി.ആര് തിയറ്റര്‍ മുഴുവനായി ബുക്ക് ചെയ്തത്.ബോളിവുഡിന്റെ രാജാവിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും. കുടുംബം മുഴുവൻ എസ്.ആര്.കെയുടെ ഫാൻസാണ്. ഷാരൂഖിനോടുളള ഇഷ്ടം ആഘോഷിക്കാൻ ‘ജവാൻ’ കാണാൻ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും വേണ്ടി ഒരു തിയേറ്റര്‍ മുഴുവനായി ബുക്ക് ചെയ്തു.
240 ലേറെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്’ -വ്ലോഗര്‍ പറഞ്ഞു.ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുലര്‍ച്ചെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് റിലീസ്. നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലനായും വേഷമിടുന്നു.പ്രീബുക്കിങ്ങില്‍ ‘പത്താന്റെ’യും ‘ഗദ്ദര്‍ 2’ന്റെയും റെക്കോഡാണ് ‘ജവാൻ’ മറികടന്നത്. കേരളത്തില്‍ നിന്ന് അഡ്വാന്‍സ് റിസര്‍വേഷനില്‍ ആദ്യദിനം ഇതുവരെ 70-75 ലക്ഷം നേടിയെന്നാണ് ട്രാക്കര്‍മാര്‍ പങ്കുവെക്കുന്ന വിവരം.റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് നിര്‍മിച്ചത്. കേരളത്തില്‍ ഗോകുലം മൂവീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.