Home Featured റോക്കറ്റ്​ പോലെ കുതിച്ച്‌​ ഇന്ധനവില; ഇന്നും വില കൂട്ടി കമ്ബനികള്‍

റോക്കറ്റ്​ പോലെ കുതിച്ച്‌​ ഇന്ധനവില; ഇന്നും വില കൂട്ടി കമ്ബനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളി​േന്‍റയും ഡീസലി​േന്‍റയും വില 35 പൈസ കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്​ 105.84 രൂപയും ഡീസലിന്​ 94.57 രൂപയുമാണ്​ വില.

മുംബൈയില്‍ പെട്രോള്‍ വില 34 പൈസയും ഡീസലിന്​ 37 പൈസയും വര്‍ധിപ്പിച്ചു. ഇവിടെ പെട്രോളിന്​ 111.77 രൂപയും ഡീസലിന്​ 102.52 രൂപയുമാണ്​ വില. കേരളത്തില്‍ തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ പെട്രോളിന്​ 108.09 രൂപയും ഡീസലിന്​ 101.67 രൂപയുമാണ്​ വില.

അതേസമയം, ആഗോളവിപണിയിലും എണ്ണവില വര്‍ധിച്ചു​. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡോയിലി​െന്‍റ വില 84 ഡോളര്‍ പിന്നിട്ടു. അന്താരാഷ്​ട്ര വിപണിയില്‍ ചെറിയ വില വര്‍ധനവ്​ ഉണ്ടായപ്പോള്‍ തന്നെ ഇന്ത്യയിലെ എണ്ണ കമ്ബനികള്‍ പെട്രോളിനും ഡീസലിനും വില കൂട്ടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, നേരത്തെ ആഗോള വിപണിയില്‍ വില കുറഞ്ഞപ്പോള്‍ അതിന്​ ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ കമ്ബനികള്‍ തയാറായിരുന്നില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group