Home Featured ബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം

ബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം

by ടാർസ്യുസ്

ബെംഗളൂരു: ഇന്ധന വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ നീക്കവുമായി സർക്കാർ.ഡൽഹിയിലും മറ്റും സർവീസ് നടത്തുന്ന സിഎൻജി ബസുകൾ – ഡീസൽ ബസുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കുറവാണെന്നു ഗതാഗത മന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. ഇവ പ്രകൃതി സൗഹാർദവുമാണ്.

അതിനാൽ ബെംഗളൂരുവിലെ ബസുകളെങ്കിലും സിഎൻജിയിലേക്കു മാറ്റാനാണ് ആലോചന.ബിഎംടിസി ബസുകൾക്കായി സുമനഹള്ളി, പീനിയ, ഹെന്നൂർ ഡിപ്പോകളിലായി 3 സിഎൻജി ഫില്ലിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ഉപയോഗശൂന്യമായി കിടക്കുകയാണ്.സിഎൻജി വാഹനങ്ങൾക്ക് 14000 മുതൽ 25000 രൂപ വരെ സൗജന്യ സിഎൻജി ഇന്ധനം വാഗ്ദാനം ചെയ്ത് ഗെയ്ൽ ഇന്ത്യ ലിമിറ്റഡ്, കാർ,ഓട്ടോ, ടാക്സി ഉൾപ്പെടെ പുതിയ വാഹനം വാങ്ങുന്നവർക്കും നിലവിലെ വാഹനം ഈ മാസം 10 മുതൽ സിഎൻജിയിലേക്കു മാറ്റുന്നവർക്കും സി എൻജി ഫ്യുവൽ കാർഡ് നൽകും.ഇതുപയോഗിച്ച് ബെംഗളൂരുവിലെ പമ്പുകളിൽ നിന്നു ദിവസേന 150-300 രൂപ നിരക്കിൽ 4-6 മാസത്തേക്ക് ഇന്ധനം നിറയ്ക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group