Home Featured നിരന്തരമുള്ള തീപ്പിടുത്തം :ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ്‌ ചെയ്യരുതെന്ന് ബി എംടിസി

നിരന്തരമുള്ള തീപ്പിടുത്തം :ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ്‌ ചെയ്യരുതെന്ന് ബി എംടിസി

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ് ചെയ്യരുതെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ മിഡി ബസ് ഡ്രൈവർമാരോടും നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ അശോക് ലെയ്ലാൻഡ് മിഡി ബസുകൾക്ക് തീപിടിച്ച മൂന്ന് സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം.

“വൈദ്യുത ഷോക്ക് സർക്യൂട്ട് ഒഴിവാക്കാൻ എല്ലാ ട്രാഫിക് സിഗ്നലുകളിലും എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പുനരാരംഭിക്കരുതെന്നും ഞങ്ങൾ ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഡീസൽ ലാഭിക്കാനായി എൻജിൻഓഫ് ചെയ്തിരുന്നു.

ഇപ്പോൾ, ബസ് ഡിപ്പോകളിൽ ട്രിപ്പ് ആരംഭിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്യാനും ട്രിപ്പ് അവസാനിക്കുമ്പോൾ മാത്രം ഓഫ് ചെയ്യാനും ഞങ്ങൾഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,

“ബിഎംടിസി മാനേജിംഗ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു.മൂന്ന് സംഭവങ്ങളിലും എഞ്ചിൻ ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ബിഎംടിസി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. “ഈ ബസുകളുടെ ഇലക്ട്രിക്കൽ ലൈനും ഡീസൽ ലൈനും അടുത്തടുത്താണ്. ഡീസൽ ചോർച്ചയുണ്ടായാൽ അത് തീപിടിത്തത്തിലേക്ക് നയിക്കുമെന്നും കുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group