തിരുവനന്തപുരം | ഭാഷാ പ്രയോഗത്തിന്റെ പേരില്‍ വിവാദത്തിലായ ചുരുളി സിനിമക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതുമാണെന്ന് വിലയിരുത്തിയാണ് ചിത്രത്തിന് ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്. ഒ ടി ടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല.ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥയാണ്. പ്രദര്‍ശനത്തിന് മുമ്ബ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പോലീസ് പ്രത്യേക സംഘം അറിയിച്ചു.
സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒ ടി ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നടപടി.