Home Featured ബെംഗളൂരു:നാളെ നഗരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.

ബെംഗളൂരു:നാളെ നഗരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.

ജാലഹള്ളി വെസ്റ്റിലെ കെബിസി ട്രസ്റ്റ് ® അശോക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സൗജന്യ മെഡിക്കൽ, ശസ്ത്രക്രിയ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. കമ്മഗൊണ്ടനഹള്ളി കെ.ബി.ചിക്കമുനിയപ്പ മെയിൻ റോഡിലുള്ള അശോക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കാമ്പസിലാണ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ക്യാമ്പ് സംഘടിപിപ്പിച്ചിട്ടുള്ളത്.

ബിപി, ഷുഗർ പരിശോധന (രാവിലെ 9 മുതൽ 11 വരെ), നേത്ര പരിശോധന/ ശസ്ത്രക്രിയ (സൗജന്യ കണ്ണട), സ്ത്രീകളുടെ പ്രശ്നങ്ങൾ, ഹൃദയ പരിശോധന/ ഇസിജി/ ഇക്കോ, ജനറൽ സർജറി (പൈൽസ്, ഹെർണിയ, കിഡ്നി സ്റ്റോൺ മുതലായവ), ദന്ത പരിശോധന, കൺസൾട്ടേഷനും ചികിത്സയും, സംസാരം, ശ്രവണ കൺസൾട്ടേഷൻ, ആയുർവേദ പരിശോധനയും കൺസൾട്ടേഷനും (സൗജന്യ മരുന്ന്), സന്നദ്ധ രക്തദാനം, പൊതു പരിശോധന എന്നിവ ഉണ്ടാകും.രോഗികൾ പഴയ മെഡിക്കൽ രേഖകൾ കൊണ്ടുവരണമെന്ന് ട്രസ്റ്റ് അറിയിച്ചു.രജിസ്ട്രേഷനും വിശദാംശങ്ങൾക്കും ബന്ധപ്പെടുക: 9880933918, 9986291049, 9108007413

അബദ്ധത്തില്‍ ഒമ്ബതിനായിരം കോടി രൂപ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടില്‍; ബാങ്ക് എംഡി രാജിവച്ചു

അബദ്ധത്തില്‍ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒൻപതിനായിരം കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത സംഭവത്തില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡി രാജിവച്ചു.മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയായ എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് താൻ രാജിവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡ് ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ജാതി അംഗീകരിക്കുകയും തീരുമാനം അറബി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ബിഐയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ അദ്ദേഹം എംഡിയായി തുടരുമെന്ന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

ഈ മാസം 9ന് ഉച്ചകഴിഞ്ഞ് 3:00 മണി സമയത്ത് ഓട്ടോ ഡ്രൈവര്‍ ആയ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തി എന്ന് എസ്‌എംഎസ് സന്ദേശം ലഭിച്ചു. സുഹൃത്തുക്കള്‍ തന്നെ കളിപ്പിക്കുകയാണോ എന്നറിയാൻ രാജ്കുമാര്‍ സുഹൃത്തിന് ഇരുപത്തി ഒന്നായിരം രൂപ അയച്ചു കൊടുത്തു. പണം സുഹൃത്തിന് ലഭിച്ചതോടെ രാജ്കുമാര്‍ അത്ഭുതപ്പെട്ടു. 105 രൂപ മാത്രം അക്കൗണ്ടിലുള്ള തന്റെ അക്കൗണ്ടില്‍ ഇത്രയും പണം എങ്ങനെ വന്നു എന്ന് അറിയാതെ ഇയാള്‍ കുഴങ്ങി.മണിക്കൂറുകള്‍ക്കു ശേഷം അബദ്ധത്തില്‍ പണം നിക്ഷേപിച്ചതാണെന്ന് അറിയിച്ച്‌ ബാങ്കില്‍ നിന്നും രാജകുമാറിനെ വിളിക്കുകയും പണം പിൻവലിക്കുന്നതായി അറിയിക്കുകയും ചെയ്തു.

രാജ്കുമാറിന്റെയും ബാങ്കിന്റെയും അഭിഭാഷകര്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പില്‍ രാജകുമാര്‍ പിൻവലിച്ച 21,000 രൂപ തിരിച്ചടക്കേണ്ടതില്ലെന്നും വാഹന വായ്പ നല്‍കാമെന്നും ബാങ്ക് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group