Home Featured വെടി.. പുക… ഒടുക്കം എല്ലാം ഠമാര്‍.. പഠാര്‍..! പബ്ജി നിരോധിച്ചതോടെ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായ ഫ്രീ ഫയറും പൂട്ടിക്കെട്ടി കേന്ദ്രം; രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനത്തില്‍ വെടി തീര്‍ന്ന് ഗെയിമര്‍മാര്‍

വെടി.. പുക… ഒടുക്കം എല്ലാം ഠമാര്‍.. പഠാര്‍..! പബ്ജി നിരോധിച്ചതോടെ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായ ഫ്രീ ഫയറും പൂട്ടിക്കെട്ടി കേന്ദ്രം; രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനത്തില്‍ വെടി തീര്‍ന്ന് ഗെയിമര്‍മാര്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: എന്തൊക്കെ ആയിരുന്നു, വെടി..പുക… ഒടുക്കം എല്ലാം പവനായി ശവമായി എന്നതു പോലെയായി.. പബ്ദിക്ക് പിന്നാലെ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഹിറ്റായ ഫ്രീ ഫയര്‍ കൂടി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതോടെ ഗെയിമര്‍മാര്‍ പൊട്ടിക്കരയുകയാണ്. ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയപ്പോഴാണ് റോയല്‍ ബാറ്റില്‍ ഗെയിമായ ഗെറീന ഫ്രീ ഫയറും നിരോധിച്ചത്.

2020 സെപ്റ്റംബറില്‍ ഇന്ത്യയില്‍ വന്‍ പ്രശസ്തി നേടിയിരുന്ന പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയര്‍ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായി മാറിയത്. പബ്ജിയുടെ പുതിയ പതിപ്പായ ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ വീണ്ടും ഇറങ്ങിയിട്ടും ഫ്രീഫയര്‍ നേടിയ ജനപ്രീതി കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് നേര്. എന്നാല്‍ വീടുകളില്‍ അടക്കം വെടിമുഴങ്ങിയത് ഫ്രീ ഫയറിന്റെ വരവോടെ ആയിരുന്നു.

എന്താണ് ഫ്രീ ഫയര്‍?

ഒരു ഡെത്ത് മാച്ചില്‍ അന്പതോളം പ്ലെയേര്‍സിന് ഏറ്റുമുട്ടാന്‍ സാധിക്കുന്ന റോയല്‍ സ്റ്റെല്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഗെയിം ആണ് ഗെറീന ഫ്രീ ഫയര്‍. ഒരു പ്ലെയര്‍ ഒരു ആയുധവും ഇല്ലാതെ ഒരു പ്ലെയിനില്‍ നിന്നും ബാറ്റില്‍ ഗ്രൗണ്ടില്‍ എത്തിപ്പെടുന്നു. അവിടെ നിന്ന് അതിജീവിക്കണം. അതിനായി മറ്റ് പ്ലെയേര്‍സിനെ വധിക്കണം. ആയുധങ്ങള്‍ നേടണം. എന്നിങ്ങനെ ഗെയിം പുരോഗമിക്കുന്നു.

സാധാരണ നിലയില്‍ അവസാനം ഒരു പ്ലെയര്‍ മാത്രമായാല്‍ ഗെയിം അവസാനിക്കും. ദിവസവും നല്‍കുന്ന റെഡീം കോഡുകള്‍, പ്രീമിയം റിവാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ ഗെയിമിനെ ജനപ്രിയം ആക്കിയത് എന്ന് പറയാം. ഇന്ത്യയില്‍ മാത്രം അല്ല അമേരിക്കയിലും ടോപ്പ് റോയല്‍ ബാറ്റില്‍ ഗെയിം ആണ് ഫ്രീ ഫയര്‍. അമേരിക്കയില്‍ 2021 ആദ്യ പാദത്തില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണത്തെ ഫ്രീഫയര്‍ കളിക്കുന്നവരുടെ എണ്ണം കടത്തിവെട്ടിയെന്നാണ് സെന്‍സര്‍ ടവര്‍ ഡാറ്റ പറയുന്നത്. 100 കോടി ഡൗണ്‍ലോഡുകളാണ് കഴിഞ്ഞ ജനുവരി 2022 ല്‍ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ഈ ആപ്പിന് ഉണ്ടായത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചിക്കുകയാണ്. അതിനാല്‍ തന്നെ ഫ്രീഫയറിന്റെ എല്ലാ പതിപ്പുകളും വിവിധ ആപ്പ് സ്റ്റോറുകളില്‍ ലഭിക്കില്ല. ഇപ്പോള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും ചില ദിവസങ്ങള്‍ കളിക്കാന്‍ സാധിച്ചേക്കാം. അധികം വൈകാതെ 2020 ല്‍ ആപ്പുകളുടെ നിരോധന സമയത്ത് സംഭവിച്ചത് പോലെ സര്‍വര്‍ സപ്പോര്‍ട്ട് നിലയ്ക്കുകയും ഇവയുടെ പ്രവര്‍ത്തനം നിശ്ചലമാകുകയും ചെയ്യും.

നിലവിലെ ഫ്രീഫയര്‍ ആപ്പ് നിര്‍മ്മാതാക്കളായ ഗരീന ഇന്റര്‍നാഷണല്‍ ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം, ഇവരുടെ ആസ്ഥാനവും പ്രവര്‍ത്തനവും സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ്. ഇവര്‍ എങ്ങനെ ‘ചൈനീസ് ആപ്പ്’ ഗണത്തില്‍ ഉള്‍പ്പെട്ടുവെന്ന് വ്യക്തമല്ല. ആപ്പ് അധികൃതരും അത് സംബന്ധിച്ച്‌ മൗനം പാലിക്കുകയാണ്.

വീട്ടിലെ വെടി നിന്ന ആശ്വാസത്തില്‍ രക്ഷിതാക്കള്‍

ഫ്രീ ഫയര്‍ നിരോധിച്ചതോടെ ആശ്വാസം തേടിന്നത് മാതാപിതാക്കളാണ്. ഈ ഗെയിം വഴി കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായപ്പോള്‍ നിരവധി രക്ഷിതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടും പണവും നഷ്ടപ്പെട്ടു. ചില കുട്ടികള്‍ വിഷാദരോഗികളായി. കൂടുതല്‍ ലൈക്കും കളിസാമഗ്രികളും കിട്ടാന്‍ കുട്ടികള്‍ ഗെയിം വില്‍ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുമ്ബോഴാണ് ഇത് സംഭവിച്ചത്. ഗെയിം കൈമാറുമ്ബോള്‍ അറിയാതെ രക്ഷിതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടും വാങ്ങുന്ന ആള്‍ക്ക് കിട്ടും. കളിച്ച്‌ പരാജയപ്പെട്ടവര്‍ ‘ലെവല്‍’ കൂട്ടാന്‍ രക്ഷിതാക്കള്‍ അറിയാതെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചപ്പോള്‍ പണവും ചോര്‍ന്നു.

ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ക്കൊപ്പമാണ് നമ്മുടെ കുട്ടികളും കളിക്കുന്നതെന്ന് പലരും അറിഞ്ഞില്ല. വെടിവെച്ച്‌ പോയിന്റ് കിട്ടാതിരിക്കുമ്ബോള്‍ കുട്ടികള്‍ വിഷമത്തിലാകും. ഭൂരിഭാഗം കുട്ടികളും ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഫ്രീ ഫയര്‍ ഗെയിമില്‍ കയറിയത്. പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് നീക്കംചെയ്തിട്ടുണ്ടെങ്കിലും ഗെരേന ഫ്രീഫയര്‍ മാക്സ് എന്ന പേരില്‍ ഒരു ഗെയിം ഇപ്പോഴും കാണുന്നുണ്ട്.

പബ്ജിയുടെ ഇന്ത്യന്‍ വെര്‍ഷന്‍ നിരോധിച്ചെങ്കിലും ഗെയിം ഇപ്പോഴും മുടങ്ങാതെ കളിക്കുന്നവരുണ്ട്. കുട്ടികളടക്കം പഴയ അക്കൗണ്ടും പേരും ലെവലും തുടരുന്നു. രക്ഷിതാക്കളെ പറ്റിച്ചുള്ള കുട്ടികളുടെ കളി വി.പി.എന്‍.( വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. മൊബൈല്‍ വഴി വി.പി.എന്‍. ആപ്പുകള്‍ ഉപയോഗിച്ച്‌ മറ്റു രാജ്യങ്ങളിലെ ഐ.പി. അഡ്രസില്‍ ഇവിടെയിരുന്നാണ് കളി. നിലവില്‍ നിരോധിച്ച ഗെയിം ഇന്ത്യയില്‍ തുറക്കാനാകില്ലെങ്കിലും വി.പി.എന്‍. വഴി ഇതാകുമെന്ന് സൈബര്‍ ഡിഫന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന സുജിത് ഷാജു പറഞ്ഞു. കളിക്കാതിരിക്കണമെങ്കില്‍ ഈ വഴിയും അടയ്ക്കണം.

അക്രമങ്ങളില്ലാത്ത നിരവധി ഓണ്‍ലൈന്‍ ഗെയിമുകളുണ്ടെന്ന് ഇന്‍ഫോ പാര്‍ക്കിലെ ഗെയിമിങ് കമ്ബനിയില്‍ പ്രവര്‍ത്തിക്കുന്ന സീതാ മേരി തോമസ് പറഞ്ഞു. നമ്ബര്‍ ഗെയിമുകള്‍, ലൂഡോ, ടെമ്ബിള്‍ റണ്‍, കട്ട് ദി റോപ്പ്, വേര്‍ ഈസ് മൈ വാട്ടര്‍ തുടങ്ങിയവ അക്രമങ്ങളില്ലാത്ത കളികളാണ്. പെണ്‍കുട്ടികള്‍ക്ക് മേക്കപ്പ് തുടങ്ങിയ വിഭാഗങ്ങളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group