ബംഗളുരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനം ആയി കര്‍ണാടകയിലെ സ്കൂള്‍. കൃഷ്ണ കന്നഡയിലെ പുട്ടൂര്‍ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാര്‍ഹമായ ഈ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധമാണ് ഇതിനുപിന്നില്‍.
അംബിക മഹാവിദ്യാലയത്തിന്റെ കണ്‍വീനര്‍ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സൗജന്യ താമസവും ഭക്ഷണവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ വിദ്യാഭ്യാസ ചെലവുകള്‍ ഒരുവര്‍ഷത്തേക്ക് 80,000 രൂപയും, മറ്റുള്ള ചെലവുകളെല്ലാം ഉള്‍പ്പെടെ വേറെ അന്‍പതിനായിരം രൂപയും ഒരു കുട്ടിക്ക് ചെലവ് വരുന്നുണ്ട്. എന്നാല്‍, പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് ഇതെല്ലാം സൗജന്യമായി നല്‍കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.