Home Featured എസ്.എസ്.എല്‍.സി സപ്ലിമെന്ററി പരീക്ഷ:വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര.

എസ്.എസ്.എല്‍.സി സപ്ലിമെന്ററി പരീക്ഷ:വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര.

ബംഗളൂരു: എസ്.എസ്.എല്‍.സി സപ്ലിമെന്ററി പരീക്ഷയെഴുതാൻ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും.സിറ്റി, സബര്‍ബൻ, ഓര്‍ഡിനറി, എക്സ്പ്രസ് ബസുകളിലാണിത്. കണ്ടക്ടര്‍ക്ക് ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ സൗജന്യയാത്ര നടത്താം. ജൂണ്‍ 12 മുതല്‍ 19 വരെയാണ് പരീക്ഷ.

അറിയാം നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങള്‍; ഹൈജീന്‍ റേറ്റിംഗുമായി ‘ഈറ്റ് റൈറ്റ് കേരള’ ആപ്പ് എത്തുന്നു

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന ആപ്പിലൂടെ അറിയാന്‍ കഴിയും.ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി വിവിധ ജില്ലകളിലായി 1600 ഹോട്ടലുകളാണ് ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്.

എന്നാല്‍ ഓഡിറ്റിംഗ് നടത്തി കൂടുതല്‍ സ്ഥാപനങ്ങളെ ആപ്പില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.അതേസമയം ഈ ആപ്പില്‍ ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലില്‍ ആപ്പ് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ പരാതികള്‍ ആപ്പിലൂടെ അറിയിക്കാന്‍ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group