Home Featured കെഎസ്ഇബി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ; നിരവധി പേർക്ക് പണം നഷ്ടമായി, തട്ടിപ്പ് ഡേറ്റാ ബേസ് ചോർത്തി?

കെഎസ്ഇബി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ; നിരവധി പേർക്ക് പണം നഷ്ടമായി, തട്ടിപ്പ് ഡേറ്റാ ബേസ് ചോർത്തി?

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകം. കെഎസ്ഇബിയുടെ ഡാറ്റാബേസ് വിവരങ്ങൾ ചോർത്തിയാണോ തട്ടിപ്പ് എന്നാണ് സംശയം. ബിൽ അടച്ചില്ലെന്നും ഉടൻ ഓൺലൈനിൽ അടക്കണം എന്നും എസ്എംഎസ് അയച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ സനിൽ പി തോമസ് ഉൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി.

വൈദ്യുതി ബിൽ അടച്ചില്ലെന്നും ഉടൻ കണക്ഷൻ കട്ട്‌ ചെയ്‌യുമെന്നും കാട്ടി എസ്.എം.എസ് അയക്കുന്നതാണ് തട്ടിപ്പിൻ്റെ ആദ്യ പടി. ഇതു കേട്ട് പകച്ചു പോകുന്ന ഉപഭോക്താവ് സഹായത്തിനായി എസ്.എം.എസിൽ തന്നിട്ടുള്ള നമ്പറിലേക്കു വിളിക്കും. പണം ഓൺലൈനിൽ അടക്കാൻ ആകും നിർദേശം. ക്വിക്ക് പേ വഴിയോ സംഘം നിർദേശിക്കുന്ന ആപ്പ് വഴിയോ അടക്കാംഇതിൽ അക്കൗണ്ട് നമ്പറും പാസ്സ്‌വേർഡ്‌ ഉം രേഖപ്പെടുത്തുന്നതോടെ സെക്കൻഡുകൾക്ക് അകം അക്കൗണ്ട് കാലിയാകും. റിമോട്ട് ആക്സസിംഗ് സംവിധാനത്തിലൂടെ ആണ് ഉപഭോക്താവിൻ്റെ വിവരം തട്ടിപ്പ് സംഘം ചോർത്തുന്നത്.

തൃശ്ശൂർ സ്വദേശിയായ 58 കാരന് ഇത്തരത്തിൽ നഷ്ടമായത് 24000 രൂപയാണ്. തട്ടിപ്പിന് പിന്നിൽ ഉത്തരെന്ത്യൻ സംഘങ്ങൾ ആണെന്നാണ് പോലീസ് കരുതുന്നത്. കെഎസ്ഇബി തട്ടിപ്പിൽ കോട്ടയം സൈബർ സെല്ലിൽ മാത്രം പത്ത് പരാതികൾ എത്തിയിട്ടുണ്ട്. കെഎസ്ഇബി ഉപഭോക്താക്കളുടെ വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടുന്നു എന്നതാണ് അധികൃതരെ കുഴക്കുന്ന ചോദ്യം.

കെഎസ്ഇബി ഉപഭോക്താക്കളുടെ ഡാറ്റാബേസ് ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ കെഎസ്ഇബി പ്രതികരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ കെഎസ്ഇബി പോലീസിനോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നാണ് സൂചന. ലോൺ നൽകുന്ന ആപ്പുകളിലെ ചതിക്കുഴികളിൽ കോടികൾ ആണ് സാധാരണക്കാർക്ക് നഷ്ടമായത്. തട്ടിപ്പ് സംഘങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തുമ്പോൾ പോലീസിൽ നിന്നും എന്ത് നടപടി ഉണ്ടാകും എന്നാണ് ഇനി അറിയേണ്ടത്.

പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി പരാതി; പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു

ന്യൂഡെല്‍ഹി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ സ്‌കൂളിലാണ് പഠിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

‘പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് രണ്ടിന് പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍, പെണ്‍കുട്ടി സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ആണ്‍കുട്ടികള്‍ ക്ലിക് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി’, പൊലീസ് പറഞ്ഞു.

ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഉള്ള ശിക്ഷ അനുസരിച്ച്‌ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ‘പെണ്‍കുട്ടി ഇപ്പോള്‍ കോവിഡ് ബാധിതയാണ്, അതിനാല്‍, മൊഴി ഇതുവരെ എടുത്തിട്ടില്ല,’ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്’, എസ്‌എച്‌ഒ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group