തിരുവനന്തപുരം: മൊബൈല്‍ ഫോണിലെ ഇ-വാലറ്റ് ഉപയോഗിക്കുന്നവര്‍ കബളിപ്പിക്കപ്പെടുന്നതിനാല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ശ്രദ്ധ വേണമെന്ന് പൊലീസ് മുന്നറിയിപ്പ്.
ഇ-മെയില്‍, എസ്.എം.എസ്, വെബ്സൈറ്റുകള്‍ വഴി ലഭിക്കുന്ന ലിങ്കുകള്‍ ക്ലിക് ചെയ്ത് വ്യാജ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അക്കൗണ്ടില്‍നിന്ന് പണം പോകുന്ന വഴി കാണില്ല.
ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.ലിങ്കുകള്‍ ക്ലിക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ അപഹര്‍ത്താക്കളുടെ കൈകളിലെത്തും.
തട്ടിപ്പിന്‍റെ ഉറവിടം പോലും കണ്ടെത്താനാകാത്ത സാഹചര്യമാണിപ്പോള്‍.
വാലറ്റുകള്‍ ആധികാരികമാണെന്ന് ഉറപ്പാക്കി പ്ലേസ്റ്റോറുകള്‍, ആപ് സ്റ്റോറുകള്‍ വഴി മാത്രം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് പൊലീസ് നല്‍കുന്ന ഉപദേശം.