ആംസ്റ്റര്‍ഡാം: തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്ബം കൃത്യമായി പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ഇതിനകം ലോകമെമ്ബാടും പ്രശസ്തമായി മാറിയിരിക്കുയാണ്.ഹൂഗര്‍ബീറ്റ്സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. തുര്‍ക്കിയില്‍ ഭൂകമ്ബം നടക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് തന്നെ എവിടൊക്കെ അത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.ഹൂഗര്‍ബീറ്റ്സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്.
ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ഇപ്പോഴും ആയിരങ്ങള്‍ ഭൂമിക്കടിയിലാണ്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ഭൂകമ്ബങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഫ്രാങ്ക് പറയുന്നു. ഇന്ത്യയെ കൂടാതെ പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലും ഭൂകമ്ബം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.
ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമാണ് വരുന്നത്. അഫ്ഗാനിസ്ഥാനിലായിരിക്കും ഈ ഭൂകമ്ബം ആദ്യം ഉണ്ടാവാന്‍ പോകുന്നത്. ഈ ഭൂകമ്ബം അവസാനിക്കുക ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും. പാകിസ്താനിലും, ഇന്ത്യയിലും നാശം വിതച്ച ശേഷമായിരിക്കും ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തുകയെന്നാണ് ഫ്രാങ്കിന്റെ പ്രവചനം. ഇതൊരു വീഡിയോയിലൂടെയാണ് ഫ്രാങ്ക് ലോകത്തെ അറിയിച്ചിരിക്കുന്നത്. വന്‍ ഭൂകമ്ബം തന്നെയാണ് ഉണ്ടാവുകയെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നു. ഏതൊക്കെ മേഖലകളിലാണെന്നും ഈ പ്രവചനത്തില്‍ നല്കിയ മാപ്പില്‍ കാണിക്കുന്നുണ്ട്.
അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി കാണുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം താനിപ്പോള്‍ പറയുന്നത് ഏകദേശ രൂപം മാത്രമാണെന്നും, എല്ലാ വലിയ ഭൂകമ്ബങ്ങളും അന്തരീക്ഷത്തില്‍ അടയാളം പതിപ്പിക്കില്ലെന്നാണ് ഫ്രാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇത് ഏകദേശം രൂപം മാത്രമാണെന്നും ഫ്രാങ്ക് പറയുന്നു.ഫ്രാങ്കിന്റെ സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേ എന്ന സ്ഥാപനത്തിന്റെ പ്രധാന പ്രവചന രീതികള്‍ ഗ്രഹനില നോക്കിയാണ്. അതിലെ മാറ്റങ്ങള്‍ ഭൂകമ്ബങ്ങള്‍ ഉണ്ടാവുന്നതിനെ സ്വാധീനിക്കുന്നുവെന്നാണ് ഫ്രാങ്ക് പറയുന്നത്.
അതേസമയം ശാസ്ത്ര ലോകം ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഭൂകമ്ബവും ഗ്രഹനിലയിലെ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബഹിരാകാശവുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രാങ്കിന്റെ പ്രവചനങ്ങളൊന്നും സത്യമല്ലെന്നും, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നുണ്ട്.