ബെംഗളൂരു : മഡിവാളമാരുതിനഗറിൽ യുവതിയേയും ആൺ സുഹൃത്തിനേയും മർദിച്ച സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്ന വിജയ് കുമാർ, ഡേവിഡ്, തേജ്വ സി, മോഹിത് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് സംഭവം. യുവതിയും സുഹൃത്തും രാത്രി റോഡരികിൽ ബസ്കാത്തുനിൽക്കുമ്പൾ ഇരുചക്ര വാഹനങ്ങളിലെത്തിയ പ്രതികൾ ശല്യപ്പെടുത്താൻ തുടങ്ങി.ഇത് സുഹൃത്ത് ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ ഇരുവരേയും കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. അന്വേഷണത്തിലൂടെ പ്രതികളെ ഞായറാഴ്ച മഡിവാള അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയേയും ആൺസുഹൃത്തിനേയും മർദിച്ചു; നാല് യുവാക്കൾ അറസ്സിൽ
previous post