Home Featured കര്‍ണാടക:വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വീണു ; നാല് യുവതികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടക:വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വീണു ; നാല് യുവതികള്‍ക്ക് ദാരുണാന്ത്യം

ബെലഗാവി (കര്‍ണാടക ): സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് നാല് യുവതികള്‍ക്ക് ദാരുണാന്ത്യം.കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തില്‍ ശനിയാഴ്‌ചയാണ് നടുക്കുന്ന സംഭവം. ബെലഗാവി ജില്ലക്കാരായ ഉജ്വല്‍ നഗറിലെ ആസിയ മുജാവര്‍ (17), അനഗോളയിലെ കുദ്ഷിയ ഹസം പട്ടേല്‍ (20), റുക്കാഷര്‍ ഭിസ്‌തി(20), സത്പത് കോളനിയിലെ തസ്‌മിയ (20) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ബെലഗാവിയില്‍ നിന്ന് 40 യുവതികള്‍ അടങ്ങിയ സംഘമാണ് കിത്‌വാഡ വെള്ളച്ചാട്ടത്തിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയത്. പിന്നാലെ സെല്‍ഫി എടുക്കുന്നതിനിടെ അഞ്ച് പേര്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചുള്ളൂ. യുവതികളുടെ മൃതദേഹങ്ങള്‍ ബെലഗാവിയിലെ ബിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിംസ് ആശുപത്രിക്ക് സമീപം കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കും:കേന്ദ്രമന്ത്രി.

ന്യൂഡല്‍ഹി: 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.പരിസ്ഥിതി- ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.സംസ്ഥാന സര്‍ക്കാരുകളോടും 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

പഴക്കമുള്ള ബസുകള്‍, ട്രക്കുകള്‍, കാറുകള്‍ എന്നിവ നിരത്തുകളില്‍ നിന്നും പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനായി ശരാശരി 2 കേന്ദ്രങ്ങള്‍ വരെ തുറക്കും. പൊളിക്കുന്ന വാഹനങ്ങളിലെ പഴയ ടയറുകള്‍ ഉള്‍പ്പെടെയുള്ളവ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group