Home കർണാടക മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെംഗളൂരുവില്‍ കാണാതായ നാലര വയസുക്കാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി

മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെംഗളൂരുവില്‍ കാണാതായ നാലര വയസുക്കാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി

by ടാർസ്യുസ്

ബെംഗളൂരു: വ്യാഴാഴ്‌ച്ച മുതല്‍ കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകുന്നേരം ഷെഡിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മധുരപലഹാരങ്ങളോ സമ്മാനങ്ങളോ നല്‍കി പ്രലോഭിപ്പിച്ചാകാം പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചില്‍ കുട്ടിയെ കണ്ടത്താനായില്ല, തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്നേ ദിവസം രാത്രിയോടെയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയാതിരിക്കാൻ പ്രതികള്‍ കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കി. മൃതദേഹം പൂർണ്ണമായും വിവസ്ത്രമായ നിലയിലായിരുന്നു. അതിനാല്‍ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.അസം സ്വദേശികളായ ദമ്ബതികളുടെ മകളാണ് കൊല്ലപ്പെട്ടത്. വിട്ടസാന്ദ്രയിലെ താല്‍ക്കാലിക ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് അപ്പാർട്ട്‌മെന്റിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായും ആക്രി ശേഖരിക്കുന്നയാളായും ജോലി ചെയ്തു വരികയാണ്.പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്‌ക്ക് പുറമെ പോക്സോ (POCSO) നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group