
പാലക്കാട്: മാവേലി, മലബാര്‍ എക്സ്പ്രസുകളുള്‍പ്പെടെ നാലു തീവണ്ടികളില്‍ പുതുവര്ഷദിനംമുതല് റിസര്‍വേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറല്‍ കമ്ബാര്‍ട്ട്മെന്റുകള്‍ അനുവദിച്ചു.
16603/16604 നമ്ബര്‍ മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസില്‍ രണ്ട് ജനറല്‍ കമ്ബാര്ട്ട്മെന്റുകളും രണ്ട് സെക്കന്‍ഡ് ക്ലാസ് കം ലഗ്ഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതല്‍ കൂടുതലായുണ്ടാവും (കോച്ച് നമ്ബര്‍ ഡി 4, ഡി 5, ഡി.എല്‍ 1, ഡി.എല്‍ 2).
12601/12602 ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ മെയിലില്‍ രണ്ടുവീതം ജനറല്‍ കമ്ബാര്ട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും.
16629/16630 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസില്‍ രണ്ട് ജനറല്‍ കമ്ബാര്ട്ട്മെന്റുകളും ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. ജനുവരി ഒന്നുമുതല്‍ 16 വരെയാവും ഈ സൗകര്യം.
22637/22638 ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ രണ്ടുവീതം ജനറല്‍ കമ്ബാര്ട്ടുമെന്റുകളും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും. ജനുവരി 17 മുതലാവും ഈ സൗകര്യം. പാലക്കാട് ജങ്ഷന്-തിരുച്ചെന്തൂര്‍ പ്രതിദിന എക്സ്പ്രസില്‍ വെള്ളിയാഴ്ചമുതല്‍ രണ്ട് ജനറല്‍ കമ്ബാര്‍ട്ട്മെന്റുകള്‍ കൂടുതലായുണ്ടാവും.