ബെംഗളൂരു : പത്തുവർഷത്തിനുള്ളിൽബെംഗളൂരു നഗരത്തിൽ നാലുപുതിയമെട്രോ പാതകൾ കൂടി നിർമിക്കാനുള്ള കർമപദ്ധതിയുമായി സംസ്ഥാന ആസൂത്രണ വകുപ്പ്. 2032 ഓടെ നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായി ഇല്ലാതാക്കുകയും അന്തരീക്ഷമലിനീകരണത്തോത് കുത്തനെ കുറയ്ക്കാനും ഇതിലൂടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.കഴിയുമെന്ന് ആസൂത്രണ വകുപ്പ്നാലു മെട്രോപാതകൾ കൂടി വരുന്നതോടെ നഗരത്തിലെ ഒരോവ്യക്തിക്കും രണ്ടുകിലോമീറ്റർ ചുറ്റളവിനുള്ളിൽ മെട്രോ സൗകര്യം ലഭ്യമാകും.
നിലവിൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലാണ്നഗരത്തിലെ ഒരോ വ്യക്തിക്കും മെട്രോ സൗകര്യം ലഭ്യമാകുന്നതെന്നാണ് കണക്ക്.വൈറ്റ്ഫീൽഡ്- ഹോസ്കോട്ട്, ബെന്നാർഘട്ട- ജിഗനി, എം.ജി. റോഡ് ഹോസ്ഫാം, നാഗവാര- കെംപെഗൗഡ വിമാനത്താവളം എന്നിവയാണ് പുതുതായി നിർമിക്കാൻ ലക്ഷ്യമിടുന്ന മെട്രോപാതകൾ. നാലുപാതകളും ചേർന്ന് 59 കിലോമീറ്റർ നീളമാണുണ്ടാകുക. ആകെ പ്രതീക്ഷിക്കുന്ന ചെലവ് 27,000 കോടിയാണ്.
നാഗവാരമുതൽ വിമാനത്താവളം വരെയുള്ള പാതയ്ക്കുമാത്രം 10,000 കോടി രൂപ ചെലവുവരുമെന്നാണ് കണക്ക്. 25 കിലോമീറ്ററാണ് ഈ പാതയുടെ നീളം. എം.ജി. റോഡ് മുതൽ ഹോപ്ാം വരെയുള്ള 16 കിലോമീറ്റർ പാതയ്ക്ക് 9,600 കോടിയും ചെലവുവരും. വൈറ്റ്ഫീൽഡ് മുതൽ ഹോസ്കോട്ട വരെയുള്ള ആറുകിലോമീറ്റർ നീളമുള്ള പാതയാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ പാത. 2,400 കോടിയാണ് ഈ പാതയുടെ ചെലവ്.നഗരം നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗതാഗതക്കുരുക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഇക്കാരണം ചൂണ്ടിക്കാട്ടി ഒട്ടേറെ കമ്പനികൾ ബെംഗളൂരുവിൽ നിന്ന് മറ്റ് മെട്രോ നഗരങ്ങളിലേക്ക് കുടിയേറിയ സാഹചര്യവുമുണ്ട്.
നിക്ഷേപം ചെറുനഗരങ്ങളിലേക്കും‘:ബെംഗളൂരുവിന് പുറമേ സംസ്ഥാനത്തെ ചെറുപട്ടണങ്ങളിലും വൻകിട നിർമാണശാലകൾക്കും ഐ.ടി. കമ്പനികൾക്കും ആവശ്യമായ സൗകര്യമൊരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വിജയപുര, ബല്ലാരി, ധാർവാഡ്, ശിവമോഗ, ഹാസൻ, രാമനഗര, തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ ലഭ്യമായ ഭൂമി വൻവിട കമ്പനികൾക്കുവേണ്ടി മാറ്റിവെക്കാനാണ് പദ്ധതി.ഇവിടെ അതിവേഗ ഇന്റർനെറ്റും ആധുനിക ഗതാഗതസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കും. വികസനം ബെംഗളൂരുവിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.